
നോർഡിന്റെ പിൻഗാമിയായി നോർഡ് 2നെ വൺപ്ലസ് വില്പനക്കെത്തിച്ചു. റിപ്പോർട്ട് പ്രകാരം നോർഡിനെ സമഗ്രമായി പരിഷ്കരിച്ച സ്മാർട്ട്ഫോൺ ആണ് നോർഡ് 2. 27,999 രൂപ മുതലാണ് വൺപ്ലസ് നോർഡ് 2ന്റെ വിലയെന്നാണ് സൂചന.
ഈ മാസം 28 മുതൽ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന്റെയും വില്പന (ഗ്രീൻ വുഡ്സ് നിറം ഒഴികെ) ആരംഭിക്കും.
എന്നാൽ, ഈ മാസം 26 മുതൽ തന്നെ വൺപ്ലസ് റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്കും, ആമസോൺ പ്രൈം അംഗങ്ങൾക്കും വൺപ്ലസ് നോർഡ് 2 വാങ്ങാം. ഓഗസ്റ്റ് മാസത്തിൽ മാത്രമേ അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെയും 12 ജിബി പതിപ്പിന്റെ ഗ്രീൻ വുഡ്സ് നിറത്തിന്റെയും വില്പന ആരംഭിക്കൂ.
നോർഡ് 2ന് 90Hz റിഫ്രഷ് റേറ്റും എച്ഡിആർ10+ സർട്ടിഫിക്കേഷനുമുള്ള 6.43-ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്. ഈ ഡിസ്പ്ലേയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോ, 2400×1080 പിക്സൽ റസല്യൂഷൻ, 410ppi പിക്സൽ ഡെൻസിറ്റി എന്നിവയുണ്ട്. നോർഡ് 2ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഓക്സിജൻ ഒഎസ് 11 ആണ്. സ്നാപ്പ്ഡ്രാഗൺ പ്രൊസസ്സറിന് പകരം മീഡിയടെക് പ്രോസസ്സർ ഉപയോഗിച്ച് വില്പനക്കെത്തുന്ന ആദ്യ വൺപ്ലസ് ഫോണാണ് നോർഡ് 2.
നോർഡിൽ 2വിൽ 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറാണ് ലഭിക്കുക. 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് (119.7-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ), 2 മെഗാപിക്സൽ മോണോ ലെൻസ് എന്നിവയാണ് പിന്നിലുള്ള ട്രിപ്പിൾ ക്യാമറയിലെ ബാക്കിയുള്ള ലെൻസുകൾ.
32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും വൺപ്ലസ് നോർഡ് 2ൽ ഉൾപ്പെടുന്നു. 65W വാർപ്പ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയാണ് വൺപ്ലസ് നോർഡ് 2വിൽ ഉൾപെടുത്തിയിരിക്കുന്നത്.






