സിനിമയിലൂടെ മിനിസ്ക്രീനിലെത്തിയ ശരത്ത് വളരെ വേഗം കുടുംബസദസുകളുടെ ഇഷ്ടം പിടിച്ചു പറ്റി.വെണ്മണി നമ്പൂതിരിക്കുടുംബത്തിലെ ഇളമുറക്കാരനായ ശരത്തിന്റെ സ്വകാര്യതകള്‍...
വെണ്മണി നമ്പൂതിരി കുടുംബത്തില്‍ ജനിച്ച ശരത്തിന് ജന്മനാ കിട്ടിയതാണ് കലാവാസന. അച്ഛനും വലിയച്ഛന് വെണ്മണി വിഷ്ണുവിനുമൊപ്പം അഭിനയത്തിലരങ്ങേറിയ ശരത്ത് വളരെ വേഗത്തില്‍ പ്രേക്ഷക മനസ്സിലിടം നേടി.
സിനിമയില്‍ ചെറിയ റോളുകളില്‍ ഒതുങ്ങിയ ശരത്ത് സീരിയലുകളിലേക്ക് ചുവടുമാറിയതോടെ ഭാഗ്യം കൈവന്നു. ടിവിയില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച ശരത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി. അഭിനയം മാത്രമല്ല, ഡബ്ബിംഗിലും ആങ്കറിംഗിലും തന്റേതായ കൈയൊപ്പു പതിപ്പിക്കാന്‍ കഴിഞ്ഞു.
അച്ഛനെ വിളിക്കാന്‍ വേണ്ടിയാണ് സംവിധായകന് വീട്ടില്‍ വന്നത്. അതിനിടയില്‍ അദ്ദേഹത്തോടൊപ്പം വന്ന ക്യാമറാമാന് എന്നെ കണ്ടു. അപ്പോള്‍ തന്നെ കുറച്ച് ഫോട്ടോസും എടുത്തു.
അങ്ങനെയാണ് സ്വം എന്ന സിനിമയില്‍ അവസരം ലഭിച്ചത്. അതിലും അച്ഛന്റെ മകനായി തന്നെയാണ് അഭിനയിച്ചത്. അതില്‍ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമായാണ് അഭിനയിച്ചത്. അച്ഛന് മരിച്ചു കിടക്കുമ്പോള്‍ അദ്ദേഹത്തിന് കര്‍മ്മം ചെയ്യുന്ന ഒരു സീനുണ്ട്.
തമിഴ് ബ്രാഹ്മിന്സിന്റെയും ഞങ്ങളുടെയും ആചാരങ്ങള്‍ ഒന്നാണ്. അന്ന് വല്ലാത്ത സങ്കടം തോന്നി. അഭിനയിക്കുകയാണെന്നോ അച്ഛന് ജീവനോടെയുണ്ടെന്നോ ഒന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല. അറിയാതെ പൊട്ടിക്കരഞ്ഞു പോയി. ഷോട്ട് തീര്‍ന്നിട്ടും എന്റെ സങ്കടം മാറിയില്ല.
അച്ഛനന്ന് എന്നെ ഒരുപാട് കളിയാക്കി. വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന് മരിച്ച് കര്‍മ്മം ചെയ്തപ്പോള്‍ ഞാന്‍ സ്വം എന്ന സിനിമയെക്കുറിച്ച് ഓര്‍ത്തു.
സത്യത്തില്‍ എന്റെ അമ്മ ആ സിനിമ മുഴുവന്‍ കണ്ടിട്ടുണ്ടോ എന്നുപോലും സംശയമാണ്. കാരണം അതില്‍ ഞങ്ങള്‍ രണ്ടുപേരും മരിക്കുകയാണ്. ആ സീനുകള്‍ വരുമ്പോള്‍ അമ്മ ഭയങ്കര കരച്ചിലായിരിക്കും.
അതിനു രണ്ടു കാരണങ്ങളുണ്ട്. സിനിമയില്‍ നമ്മെ പ്രോത്സാഹിപ്പിക്കാനോ ഉയര്‍ത്തി വിടാനോ ഒന്നും ആളുകളില്ല. ഇന്ന് ഒരുപാട് ചാനലുകളുണ്ട്, മാധ്യമങ്ങളുണ്ട്. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അവരെ വലിയ ഹീറോസാക്കാന് മാധ്യമങ്ങളുടെ മത്സരമാണ്.
പക്ഷേ അന്ന് അങ്ങനൊന്നുമില്ലായിരുന്നു. ആ സമയത്ത് വന്ന ആര്‍ട്ടിസ്റ്റുകള്‍ക്കൊന്നും ഒരു പരിധിയിലധികം ഉയര്‍ന്നു വരാന്‍ കഴിഞ്ഞിട്ടില്ല. നിലനില്‍പ്പ് പ്രശ്നമായി വന്നപ്പോള്‍ ടിവി സീരിയലുകളിലേക്ക് ചുവടുമാറുകയായിരുന്നു.
സീരിയലുകളോടുള്ള പലരുടെയും പ്രതികരണം കണ്ട് പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. വളരെ ചീപ്പായിട്ടാണ് ആളുകള്‍ സീരിയലിനെ കാണുന്നത്. ഇതൊരു ബിസിനസാണ്.
കൂടുതല്‍ പ്രേക്ഷകരും സീരിയല്‍ എന്നു പറയുമ്പോള്‍ ആഗ്രഹിക്കുന്നത് അമ്മായിഅമ്മ മരുമകള്‍ പോര് പോലുള്ള കാര്യങ്ങളാണ്. അത് നമ്മള് അവതരിപ്പിക്കുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്. ആ നിലപാട് മാറ്റണമെന്ന പ്രാര്‍ത്ഥനയേ എനിക്കുള്ളു.

അഭിനയത്തില്‍ അച്ഛനൊപ്പം അരങ്ങേറ്റം?

സിനിമയില്‍ നിന്നും സീരിയലിലേക്കുള്ള ചുവടുമാറ്റം?
അതിനു രണ്ടു കാരണങ്ങളുണ്ട്. സിനിമയില്‍ നമ്മെ പ്രോത്സാഹിപ്പിക്കാനോ ഉയര്‍ത്തി വിടാനോ ഒന്നും ആളുകളില്ല. ഇന്ന് ഒരുപാട് ചാനലുകളുണ്ട്, മാധ്യമങ്ങളുണ്ട്. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ അവരെ വലിയ ഹീറോസാക്കാന് മാധ്യമങ്ങളുടെ മത്സരമാണ്.
പക്ഷേ അന്ന് അങ്ങനൊന്നുമില്ലായിരുന്നു. ആ സമയത്ത് വന്ന ആര്‍ട്ടിസ്റ്റുകള്‍ക്കൊന്നും ഒരു പരിധിയിലധികം ഉയര്‍ന്നു വരാന്‍ കഴിഞ്ഞിട്ടില്ല. നിലനില്‍പ്പ് പ്രശ്നമായി വന്നപ്പോള്‍ ടിവി സീരിയലുകളിലേക്ക് ചുവടുമാറുകയായിരുന്നു.
സീരിയലുകളോടുള്ള പലരുടെയും പ്രതികരണം കണ്ട് പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. വളരെ ചീപ്പായിട്ടാണ് ആളുകള്‍ സീരിയലിനെ കാണുന്നത്. ഇതൊരു ബിസിനസാണ്.
കൂടുതല്‍ പ്രേക്ഷകരും സീരിയല്‍ എന്നു പറയുമ്പോള്‍ ആഗ്രഹിക്കുന്നത് അമ്മായിഅമ്മ മരുമകള്‍ പോര് പോലുള്ള കാര്യങ്ങളാണ്. അത് നമ്മള് അവതരിപ്പിക്കുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്. ആ നിലപാട് മാറ്റണമെന്ന പ്രാര്‍ത്ഥനയേ എനിക്കുള്ളു.

സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് പെണ്ണുകാണല്‍ ചടങ്ങ് നടന്നതെന്ന് കേട്ടിട്ടുണ്ടല്ലോ?
അത് പെണ്ണുകാണല്‍ ചടങ്ങൊന്നുമല്ല. എന്റെ കസിനാണ് ഭാര്യ മഞ്ജു. ഞാന്‍ ആഭരണച്ചാര്‍ത്ത് എന്ന സിനിമയില്‍ നായക കഥാപാത്രം അവതരിപ്പിക്കുകയാണ്. തകൃതിയായി ഷൂട്ട് നടക്കുകയാണ്.
നായിക കുളത്തില്‍ വീഴുമ്പോള്‍ ചാടി നായികയെ രക്ഷപ്പെടുത്തി പൊക്കിയെടുത്തു കൊണ്ടു വരുന്ന സീനാണ്. നായികയെ പൊക്കിയെടുത്ത് നേരെ നോക്കിയതും കാണുന്നത് മഞ്ജുവും അവളുടെ അച്ഛനും നില്‍ക്കുന്നതാണ്.
പെട്ടെന്നു ഷോട്ട് ഓക്കെയാക്കി വന്ന് അവരോട് വിശേഷങ്ങളൊക്കെ തിരക്കി. അന്ന് മഞ്ജുവിനെ ഞാന്‍ വിവാഹം കഴിക്കുമെന്നൊന്നും ചിന്തിച്ചിട്ടേയില്ല.
ഇപ്പോള്‍ ഇടയ്ക്കിടെ വഴക്കടിക്കുമ്പോള്‍ അവള് പറയും ''അന്ന് ആ നായികയെ പൊക്കിയെടുത്ത് വരുന്ന കണ്ടപ്പോഴേ ആളുടെ സ്വഭാവം മനസ്സിലാക്കേണ്ടതായിരുന്നു. ഇനിയിപ്പം പറഞ്ഞിട്ടെന്തു കാര്യം''.
മറ്റു ലൊക്കേഷന്‍ വിശേഷങ്ങള്‍?
സുസു സുധി വാത്മീകം ചെയ്യുന്ന സമയം. അതിന്റെ ക്ലൈമാക്സ് സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണ് സിദ്ധാര്‍ത്ഥിന് അപകടം നടക്കുന്നത്. ലളിത ച്ചേച്ചി എത്തിയാലേ ഷൂട്ട് തീര്‍ക്കാന്‍ സാധിക്കുകയുള്ളു.
മകനു അപകടം സംഭവിച്ച വിഷമത്തിലിരിക്കുന്ന ചേച്ചിയെ ഷൂട്ടിനു വേണ്ടി എങ്ങനെ വിളിക്കും എന്ന ടെന്‍ഷനിലായിരുന്നു എല്ലാവരും. അപ്പോഴാണ് ചേച്ചി ഒരു കാറില്‍ വന്നിറങ്ങുന്നത്.
ലൊക്കേഷനിലെത്തിയപ്പോള്‍ മുതല്‍ അവര്‍ ഭയങ്കര കരച്ചിലായിരുന്നു. എങ്കിലും ഷോട്ട് റെഡിയായപ്പോള്‍ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി അവര്‍ അഭിനയിച്ചു. അറിയാതെ ചേച്ചിയോട് ബഹുമാനം തോന്നിപ്പോയ നിമിഷമായിരുന്നു അത്.
ആല്‍ബങ്ങളിലും സജീവമാണല്ലോ?
ആഷിക് അബു സിനിമയില്‍ എത്തുന്നതിനു മുമ്പ് ചെയ്ത പ്രണയം എന്ന ആല്‍ബത്തില്‍ ഞാനായിരുന്നു. തുടര്‍ന്നും കുറേ ആല്‍ബങ്ങള്‍ ചെയ്തു. കൂടാതെ ആങ്കറിംഗും ഡബ്ബിംഗിലുമൊക്കെ ഒരു കൈ നോക്കി. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഷൂട്ടുമായി ബന്ധപ്പെട്ട് യാത്രകള്‍ ധാരാളമായി ചെയ്യേണ്ടി വരുമല്ലോ?
യാത്രകളെക്കുറിച്ച് പറയുമ്പോള്‍ ആദ്യമായി വിമാനത്തില്‍ കയറിയ കഥയാണ് ഓര്‍മ്മ വരുന്നത്. ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പോവുകയാണ്. അച്ഛന് യാത്രകള്‍ പോകുമ്പോള്‍ പെട്ടി പൂട്ടി താക്കോല്‍ പൂണൂലിന്റെ അറ്റത്ത് കെട്ടിയിടുന്നത് കണ്ടിട്ടുണ്ട്.
അതനുകരിച്ച് ഞാനും അങ്ങനെ ചെയ്തു. ഫ്ളൈറ്റില്‍ കയറി ന്യൂയോര്‍ക്കില്‍ ചെന്നിറങ്ങി. അന്നവിടെ അമേരിക്കന്‍ ഭീകരാക്രമണം നടക്കുന്ന സമയമാണ്. എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ഗാര്‍ഡ്സ് മെറ്റല്‍ ഡിക്റ്റക്റ്റര് ഉപയോഗിച്ച് ചെക്ക് ചെയ്തു.
ബീപ് സൗണ്ട് കേട്ടതും എന്നോട് മാറി നില്ക്കാന് പറഞ്ഞു. എന്റെ പൂണൂലില്‍ താക്കോല്‍ കെട്ടിയിട്ടതാണ് അലാറമടിക്കാന്‍ കാരണമെന്ന് അവരെ അറിയിച്ചു. എനിക്കാണെങ്കില്‍ ഇംഗ്ലീഷ് അത്രയ്ക്ക് പിടിയില്ല.
ആര്‍ട്ടിസ്റ്റാണ് ഷൂട്ടിനു പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ വെടിവയ്ക്കുവാനാണെന്നാണ് വിചാരിച്ചത്. പെട്ടെന്ന് പത്രത്തില്‍ വന്ന എന്റെയൊരു ആര്‍ട്ടിക്കിള്‍ എടുത്തു കാണിച്ചാണ് ഒരു വിധത്തില്‍ രക്ഷപ്പെട്ടത്.
വീട്ടുകാരുടെ പിന്തുണ?
ഭാര്യ മഞ്ജു. രണ്ടു പെണ്‍കുട്ടികളാണ്, വേദ, ധ്യാന. എന്റെ കരിയറിനു എല്ലാവിധ സഹായവും ചെയ്യുന്ന ആളാണ് മഞ്ജു. എന്റെ എല്ലാ സീരിയലുകളും കാണും. അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയും.
മക്കള്‍ ചെറുതാണെങ്കിലും സീരിയലുകളെല്ലാം കാണും. ആദ്യ സമയങ്ങളില്‍ ഞാന്‍ വിവാഹം കഴിക്കുന്ന സീന്‍ വരുമ്പോള്‍ ഇളയമകള്‍ ചോദിക്കും
'' അമ്മയിവിടെ ഉണ്ടല്ലോ പിന്നെന്തിനാണ് അച്ഛന് വേറെ കല്ല്യാണം കഴിക്കുന്നത്''.
അത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരിക. ഇപ്പോള്‍ അവള് അതൊക്കെ അഭിനയമാണെന്ന് മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.
അപൂര്‍വമായ പേരാണ് വേദയും ധ്യാനയും?
ബ്രാഹ്മണരുടെ രീതിയനുസരിച്ച് ഞങ്ങള്‍ നിര്‍ബന്ധമായും വേദവും ധ്യാനവും പഠിച്ചിരിക്കണമെന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ എനിക്ക് ഇത് രണ്ടും അറിയില്ല. ആ കുറവ് നികത്താമെന്നു കരുതിയാണ് മക്കള്‍ക്ക് അങ്ങനെ പേരിട്ടത്.

Comments