
ആകര്‍ഷകമായ 10 നിറങ്ങളിലാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ എത്താൻ ഒരുങ്ങുന്നത്. മൂന്ന് പാസ്ടെല്‍, മൂന്ന് മെറ്റാലിക്, മൂന്ന് മാറ്റ് ഫിനീഷിങ്ങിലുള്ളതുമായാണ് 10 നിറങ്ങള്‍ നല്‍കുക. റിപ്പോർട്ട് പ്രകാരം റെഡ്, ബ്ലൂ, യെല്ലോ, പിങ്ക്, സില്‍വര്‍, ബ്ലാക്ക്, ഗ്രേ എന്നിവയാണ് പ്രധാനമായും ഒല സ്കൂട്ടറുകള്‍ക്ക് നല്കുന്ന നിറങ്ങൾ. ഇത് മാറ്റ്, മെറ്റാലിക് തുടങ്ങിയ ഫിനീഷിങ്ങില്‍ ലഭ്യമാകും.
ഒല സീരീസ് എസ്, എസ്-1, എസ്-1 പ്രോ എന്നീ പേരുകളിലായിരിക്കും ഈ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ എത്തുകയെന്നാണ് ചില റിപ്പോർട്ടുകൾ. എന്നാൽ, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പുറത്തുവരുന്ന സൂചനകള്‍ ആനുസരിച്ച് എസ്-1 അടിസ്ഥാന മോഡലും എസ്-1 പ്രോ ഉയര്‍ന്ന വകഭേദവും സീരീസ് എസ് സ്പെഷ്യല്‍ എഡിഷന് പതിപ്പ് ആകും.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഡീലര്ഷിപ്പുകളിലൂടെയുള്ള പരമ്പരാഗത വില്‍പ്പനയ്ക്ക് പകരം വാഹനം ഉപയോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന വില്‍പ്പന സമ്പ്രദായം ആയിരിക്കും ഒല സ്വീകരിക്കുക. ഇത് ഉപയോക്താക്കളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഈ സ്കൂട്ടറിന്റെ ബുക്കിങ്ങ് ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്.






