നായകനുമല്ല വില്ലനുമല്ല. പക്ഷേ 1980 കളില്‍ ചെന്നൈയിലെ ആവേശകരമായ പ്രാദേശിക ബോക്സിംഗ് ഹീറോകളുടെ കഥ പറഞ്ഞ 'സര്‍പട്ടാ പരമ്പര' കണ്ടിട്ടുള്ളവര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയാത്ത കഥാപാത്രമാണ് ഡാന്‍സിംഗ് റോസ്. ബോക്സിംഗ് റിംഗില്‍ അസാധാരണ മെയ്വഴക്കത്തോടെ എതിരാളികളെ ഇടിയ്ക്കുന്ന ഡാന്‍സിംഗ് റോസിനെ അവതരിപ്പിച്ച മലയാളി ഷബീര്‍ കല്ലറയ്ക്കലിനെയും എങ്ങിനെ മറക്കാനാണ്.
സിനിമയിലെ നായകന് ആര്യയെ പോലെ തന്നെ മലയാളം അത്ര നന്നായി വഴങ്ങാത്ത, കോഴിക്കോട് വടകര സ്വദേശികളായ മാതാപിതാക്കളുടെ ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന മറുനാടന്മലയാളിയാണ് ഷബീര്‍. സിനിമയിലെ നായകന് ആര്യയ്ക്കും വില്ലന്‍ ജോണ്‍ കൊക്കനും ഒപ്പം ഏറെ ശ്രദ്ധേയമായ കഥാപാത്രമായി ഷബീറിന്റെ ഡാന്‍സിംഗ് റോസും സിനിമയില്‍ നിറഞ്ഞാടി. സിനിമയില്‍ 15 വര്‍ഷം അലഞ്ഞ ശേഷമാണ് ഇത്തരമൊരു കഥാപാത്രം ഷബീറിനെ തേടിയെത്തുന്നത്. ഡാന്‍സിംഗ് റോസിനെ അവതരിപ്പിക്കാന്‍ അനേകം നടന്മാരെ സംവിധായകന് പാ രഞ്ജിത്തും കൂട്ടരും നോക്കിയ ശേഷമാണ് ഷബീറിലേക്ക് നിയോഗം പോലെ വേഷമെത്തുന്നത്.
ഷബീര്‍ കൂടി വന്നതോടെ സിനിമയില്‍ മലയാളി സാന്നിദ്ധ്യം മൂന്നായി. നായകന് ആര്യയ്ക്ക് പുറമേ ജോണും പിന്നെ ഷബീറും. വീട്ടില്‍ എല്ലാവരും മലയാളം സംസാരിക്കുമെങ്കിലും തന്റെ മലയാളം അത്ര പോരെന്നാണ് താരം പറയുന്നത്. ഒരു കാലത്ത് ചെന്നൈയില്‍ ലീഗ് ക്രിക്കറ്റര്‍ ആയിരുന്ന കാലത്താണ് ആദ്യമായി ഷബീര്‍ സിനിമയില്‍ മുഖം കാട്ടുന്നത്. ആയുധ എഴുത്ത് എന്ന മണിരത്നം ചിത്രത്തില്‍ ക്ളൈമാക്സില് നായികയ്ക്കൊപ്പം നില്ക്കുന്ന സെക്കന്റുകള്‍ മാത്രം നീണ്ടു നില്ക്കുന്ന മുഖം കാട്ടലായിരുന്നു ആദ്യ സിനിമാ അഭിനയം.
അതിന് ശേഷം 15 വര്‍ഷം വേണ്ടിവന്ന ശ്രദ്ധേയമായൊരു വേഷം ചെയ്യാന്‍. ജയം രവി നായകനായ അടങ്കമറുവില് ചെയ്ത വേഷമാണ് ഷബീറിന് സര്പട്ടൈയില് അവസരം നല്‍കിക്കൊടുത്തത്. നടനാകാന്‍ നടന്ന 15 വര്‍ഷത്തിനിടയില്‍ പഠിച്ചെടുത്ത ആയോധനകലയും നൃത്തവും മെയ്വഴക്കവുമാണ് സര്‍പ്പട്ട പരമ്പരൈയില് ഡാന്‍സിംഗ് റോസ് എന്ന് ബോക്സറെ അവതരിപ്പിക്കാന്‍ ഷബീറിന് തുണയായത്. സിനിമയില്‍ ഡാന്‍സിംഗ് റോസ് മനോഹരമായിട്ടുണ്ടെങ്കില് അതിന് കാരണം താനല്ലെന്നും തിരക്കഥയാണെന്നും ഇദ്ദേഹം പറയുന്നു.

Comments