
കര്‍ണാടക: യെദ്യൂരപ്പയുടെ രാജിക്ക് ശേഷം കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് ് ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. കേന്ദ്രമന്ത്രി പ്രല്‍ഹദ് ജോഷി, മുന്‍ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പാര്‍ട്ടി സംഘടന സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പാര്‍ട്ടിയിലെ തന്നെ.
രാജി വച്ച യദ്യൂരപ്പയ്ക്ക് പകരം കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാകുന്നയാള്‍ പൊതു സമ്മതനാകണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി ആരാവണം എന്നത് സംബന്ധിച്ച് ദേശീയ നേതൃത്വത്തില്‍ തീരുമാനം ആയതാണ് വിവരം. ഇന്ന് ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ മുതിര് നേതാക്കള്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന.
വൈകിട്ട് 7.30 ന് ചേരുന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടകുമെന്നാണ് വിവരം. അധികാര കൈമാറ്റത്തിനൊപ്പം തലമുറ മാറ്റത്തിനും ബി.ജെ.പി കര്‍ണ്ണാടകയില്‍ പദ്ധതിയിടുന്നതായാണ് വിവരം. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടേക്കാം. 17 ശതമാനം ലിംഗായത്ത് വിഭാഗമുള്ള കര്‍ണ്ണാടകയില്‍ ഈ സമുദായത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാവണമെന്ന് തീരുമാനം ഉണ്ടായാല്‍ നിലവിലെ മന്ത്രിസഭയില്‍ അംഗമായ മുരുകേഷ് നിഗാനയെയും എം.എല്‍.എയായ അര്‍വിന്ദ് ബല്ലാദിനെയും പരിഗണിച്ചേക്കാം. ദളിത് വിഭാഗത്തില്‍ നിന്നുള്ളയാള്‍ മുഖ്യ മന്ത്രിയാകണമെന്ന് ആവശ്യമുയര്‍ന്നാല്‍ ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോളിനും നറുക്ക് വീഴും.






