
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷഓമി അടുത്തിടെയാണ് റെഡ്മി ശ്രേണിയിലായി തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചത്. റിപ്പോർട്ട് പ്രകാരം റെഡ്മി നോട്ട് 10 ശ്രേണിയിലെ അഞ്ചാമനായി എത്തിയ റെഡ്മി നോട്ട് 10Tയുടെ വില്പന ആരംഭിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി ഫോൺ വാങ്ങുമ്പോൾ 1,000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ആണ് ഷഓമി ഒരുക്കിയിരിക്കുന്നത്. ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ, ഓഫ്ലൈൻ റീട്ടെയിലർമാർ വഴിയാണ് റെഡ്മി നോട്ട് 10Tയുടെ വില്പന ക്രമീകരിച്ചിരിക്കുന്നത്.
ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീൻ നിറങ്ങളിൽ റെഡ്മി നോട്ട് 10T 5ജി വാങ്ങാം. 4 ജിബി + 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപ, 6 ജിബി + 128 ജിബി സ്റ്റോറേജ് പതിപ്പിന് 15,999 രൂപ എന്നിങ്ങനെയാണ് റെഡ്മി നോട്ട് 10Tയുടെ വില.
മാലി-G57 MC2 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഫോണിന്റെ കരുത്ത്. 1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും, 90Hz റിഫ്രഷ് റേറ്റും, 20:9 ആസ്പെക്ട് റേഷ്യോയുമുള്ള 6.50 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10Tന്. 128 ജിബി UFS 2.2 മെമ്മറി ഒരു മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം.
5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 22.5 വാട്ട് ചാര്‍ജറാണ് ബോക്സില്‍ നല്‍കിയത്. 161.81 എംഎം, 75.34 എംഎം, 8.92 എംഎം എന്നിങ്ങനെയാണ് സ്മാര്‍ട്ട്ഫോണിന്റെ അളവുകള്‍. 190 ഗ്രാമാണ് ഭാരം.
എഫ്/1.79 ലെന്‍സ് സഹിതം 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 മാക്രോ ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനം പിറകില്‍ നല്കി. മുന്നില്‍ ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി എഫ്/2.0 ലെന്‍സ് സഹിതം 8 മെഗാപിക്സല്‍ സെല്‍ഫി കാമറ ഉണ്ട്.






