ചെക്ക് വാഹന നിര്‍മാതാക്കളായ സ്കോഡയുടെ റാപ്പിഡ് എന്ന സെഡാന് മോഡലിന് ഇന്ത്യയില്‍ മികച്ച സ്വീകാര്യത ആണ് ലഭിച്ചത്. എന്നാൽ, റാപിഡിന്റെ സി.എന്‍.ജി. മോഡല്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോളിതാ സ്കോഡ ഇന്ത്യയുടെ മേധാവി ഇക്കാര്യത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ്.
സ്കോഡ റാപ്പിഡ് സി.എന്‍.ജി. പതിപ്പ് പുറത്തിറക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സ്കോഡ മേധാവി സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. റാപ്പിഡിന്റെ സി.എന്‍.ജി. പതിപ്പ് എത്തിക്കാനുള്ള പദ്ധതി ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, സ്കോഡയില് നിന്ന് ഒരു സി.എന്‍.ജി. മോഡലും പുറത്തിറക്കുന്ന പദ്ധതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, റാപ്പിഡിന്റെ സി.എന്‍.ജി. മോഡല്‍ കമ്പനിയുടെ പരിഗണനയിലാണെന്ന് സ്കോഡ ഇന്ത്യയുടെ മേധാവിയായ സാക് ഹോളിസ് തന്നെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ അറിയിച്ചത്. തുടർന്ന് ഇന്ത്യയില്‍ റാപ്പിഡ് സി.എന്‍.ജി. മോഡലിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണത്തിന് എത്തിച്ചിരുന്നതായി ആണ് സൂചന. എന്നാൽ, ഈ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ കമ്പനി വെളുപ്പെടുത്തിയിട്ടില്ല. റാപ്പിഡിന്റെ റെഗുലര്‍ പതിപ്പ് വിപണിയിൽ എത്തുന്നത് 109 ബി.എച്ച്.പി.പവറും 175 എന്‍.എം.ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ്.






