ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,649 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 593 പേര് മരണമടഞ്ഞു. 37,291 പേര് ഇന്നലെ രോഗമുക്തരായി.
ഇതുവരെ 3,16,13,993 പേര്‍ക്ക് കോവിഡ് ബാധിച്ചു. 3,07,81,263 പേര് രോഗമുക്തരായി. 4,08,920 സജീവ രോഗികളുണ്ട്. 4,23,810 പേര് മരണമടഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതുവരെ 46,15,18,479 ഡോസ് വാക്സിന് വിതരണം നടത്തിക്കഴിഞ്ഞു.
അതിനിടെ, ടോക്യോ ഒളിമ്പിക്സ് വില്ലേജില്‍ 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇവരാരും അത്ലറ്റുകളല്ലെന്ന ക്യോദോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 പേര് കോണ്ട്രാക്ടര്മാരും ഏഴ് പേര് മത്സരങ്ങളുമായി ബന്ധപ്പെട്ട ദ്യോഗസ്ഥരുമാണെന്ന് ഒളിമ്പിക്സ് സംഘാടക സമിതി വ്യക്തമാക്കി. ഇതോടെ വില്ലേജിലെ ആകെ രോഗികള്‍ 241 ആയി. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഇതുവരെ 40,558 പേരാണ് ജപ്പാനില്‍ എത്തിയിരിക്കുന്നത്.

Comments