
ഷഓമി പുതിയ പവര്‍ബാങ്ക് പുറത്തിറക്കി. സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്യാവുന്ന പവര്‍ബാങ്കിന് 20,000 എംഎഎച്ച് ആണ് കപ്പാസിറ്റി. റിപ്പോർട്ട് പ്രകാരം ക്രൗഡ്ഫണ്ടിങ് രീതിയിൽ പുറത്തിറക്കിയിക്കുന്ന പവര്‍ ബാങ്കിന്റെ വില 3,499 രൂപയാണ്. 50w ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാണ്. മി.കോമില് നിന്ന് സെപ്റ്റംബർ 15 മുതൽ ഇതു വാങ്ങാം.
എംഐ ഹൈപ്പര്‍സോണിക് പവർ ബാങ്കിന്റെ സഹായത്തോടെ ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യാം. 20,000 എംഎഎച്ച് ബാറ്ററി മൂന്നു മണിക്കൂർ 50 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ചെയ്യാം. ഒരു യുഎസ്ബി ടൈപ്പ്-സി, രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ ആണ് പുതിയ പവർ ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഷോർട്ട് സർക്യൂട്ട്, താപനില, ഇലക്ട്രോസ്റ്റാറ്റിക്, ബാറ്ററി ഓവർ കറന്റ്, ഇൻപുട്ട് ഓവർ-വോൾട്ടേജ്, ഓവർ-ഡിസ്ചാർജ്, മറ്റ് അത്തരം പ്രശ്നങ്ങളിൽ നിന്നും പവർ ബാങ്ക് സ്വയം സംരക്ഷിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്മാർട് വാച്ചുകൾ, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ, ഫിറ്റ്നസ് ബാൻഡുകൾ തുടങ്ങിയ കുറഞ്ഞ പവർ ഔട്ട്പുട്ട് ഉള്ള ഉപകരണങ്ങൾക്ക് താഴ്ന്ന പവർ ചാർജിങ് മോഡും എംഐ ഹൈപ്പർസോണിക് പവർ ബാങ്കിന്റെ പ്രത്യേകതയാണ്. പവർ ബാങ്കിന് അനുയോജ്യമായ സ്മാർട് ഫോണുകൾക്ക് 50W ൽ വേഗം ചാർജ് ചെയ്യാൻ കഴിയുമെന്നാണ് ഷഓമി അവകാശപ്പെടുന്നത്.






