അഗര്‍ത്തല: ത്രിപുര മുഖ്യമരന്തി ബിപ്ലബ് കുമാര്‍ ദേബിനു നേര്‍ക്ക് 'വധശ്രമം' നടന്നതായി പോലീസ്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തതായും പോലീസ് പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നിലെ ഔദ്യോഗിക വസ്തിക്കു പുറത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ മുഖ്യമന്ത്രിയുടെ സുരക്ഷാസന്നാഹത്തിലേക്ക് യുവാക്കള്‍ കാര്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വാഹനം അടുത്തെത്തുന്നതിനു മുന്‍പ് മുഖ്യമന്ത്രി ഓടിമാറി. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു സുരക്ഷാ ജീവനക്കാരന് നിസാര പരിക്കേറ്റതായും പോലീസ് അറിയിച്ചു.
സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ യുവാക്കളെ പിന്നീട് പിടികൂടുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക റിമാന്‍ഡ് ചെയ്തു. യുവാക്കള്‍ മൂന്നുപേര്‍ക്കും പ്രായം 20കളുടെ മധ്യേയാണ്. ഇവരെ രണ്ടു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമാകാന്‍ ഇവരെ ജയിലില്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Comments