ഹീറോ ഹോണ്ട രണ്ടായി പിരിഞ്ഞ് ഹീറോ മോട്ടോകോര്‍പ് ആയി മാറി പത്ത് വര്‍ഷം പിന്നിട്ടു. ഹീറോ മോട്ടോകോര്‍പ് എന്ന കമ്പനി 2011-ലാണ് പിറക്കുന്നത്. റിപ്പോർട്ട് പ്രകാരം ഈ ആഘോഷത്തിന് കൂടുതല്‍ മാറ്റ് കൂട്ടുന്നതിനായി ഇലക്ട്രിക് സ്കൂട്ടറും എത്തിച്ചിരിക്കുകയാണ് കമ്പനി. നിരത്തുകളില്‍ എത്താനിരിക്കുന്ന ഹീറോയുടെ ആദ്യ സ്കൂട്ടറിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഹീറോ മോട്ടോകോര്‍പ് എം.ഡി., സി.ഇ.ഒ. പവന് മുംജാന് ആണ് പത്താം ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി കമ്പനി നിര്‍മിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ വെളിപ്പെടുത്തിയത്. അതേസമയം, ഈ സ്കൂട്ടറിന്റെ പൂര്‍ണമായ ഡിസൈനും ഫീച്ചറുകളും കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ മോഡൽ കൂടാതെ, രണ്ടാമത് ഒരെണ്ണം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ഹീറോ മോട്ടോകോര്‍പ് മേധാവി പറഞ്ഞത്.
മുന്നിലും പിന്നിലും അലോയി വീലുകളും മികച്ച സസ്പെന്ഷന് സംവിധാനവും ലഭിക്കുന്ന ഈ സ്കൂട്ടർ മികച്ച ഡിസൈനിലാണ് എത്തുന്നത്. എല്‍.ഇ.ഡിയിലാണ് ലൈറ്റുകളെല്ലാം തീര്‍ത്തിരിക്കുന്നത്. സാങ്കേതിക ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ സ്കൂട്ടര്‍ ഉടൻ തന്നെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്. അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇലക്ട്രിക് ടൂ വീലറിന്റെ നിര്‍മാണത്തിനായി തായ്വാനിലെ ഗോഗോറോ എന്ന ബാറ്ററി നിര്‍മാണ കമ്പനിയുമായി ഹീറോ സഹകരിക്കുന്നുണ്ട്.






