
ന്യൂഡൽഹി : രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിച്ച് ആരംഭിച്ച ആഘോഷത്തിൽ മഹാന്മാരെ അനുസ്മരിച്ച് അദ്ദേഹം ആദരം അർപ്പിച്ചു.
കോവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അദ്ദേഹം ആദരം അർപ്പിച്ചു. 54 കോടി ജനങ്ങള്‍ക്ക് ഇതുവരെ കോവിഡ് വാക്സീന് നല്കി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്ന ശാസ്ത്രഞ്ജര്‍ക്കും നന്ദി അറിയിച്ചു.
ഒളിംപിക്സ് മെഡല്‍ ജേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി ഇവര്‍ രാജ്യത്തിന്റെ താരങ്ങളെന്നും, യുവാക്കളെ പ്രചോദിപ്പിക്കുന്നുവെന്നും പറഞ്ഞു.






