
ബംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് കാറിനകത്ത് വച്ച് സ്വയം തീകൊളുത്തി. കാറിനുള്ളിൽ തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്ന 22കാരിയും പൊള്ളലേറ്റ് മരിച്ചതായി പൊലീസ് പറയുന്നു.
കർണ്ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാഞ്ചനയുമാണ് മരിച്ചത്.
സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് കാബ് ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു.
വെള്ളിയാഴ്ച ഗ്രാമത്തില്‍ ഇറക്കാമെന്ന് പറഞ്ഞ് ശ്രീനിവാസ് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാഗ്ദാനം സ്വീകരിച്ച് കാറില്‍ കയറിയ കാഞ്ചനയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.






