
ഇറ്റാലിയന്‍ സ്കൂട്ടര്‍ നിര്‍മാതാക്കളായ വെസ്പ ഇപ്പോൾ വിപണിയില്‍ എത്തിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ വാര്‍ഷിക പതിപ്പായി ഒരു മോഡലിനെ അവതരിപ്പിച്ചിരുന്നു. ഈ മോഡലിനെ വിവിധ അന്താരാഷ്ട്ര വിപണികളില്‍ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട് അനുസരിച്ച് ഈ മോഡലിനെ ഇന്ത്യന്‍ വിപണിയിലും എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.
ഈ മോഡലിനെ ഓഗസ്റ്റ് 19-ന് വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ, മോഡല്‍ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. വെസ്പ പ്രൈമവേറ 150 പോലുള്ള മറ്റ് എക്സ്ക്ലൂസീവ് ഓഫറുകളും തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനി അടുത്തിടെ മലേഷ്യയില്‍ പുതിയ 2021 വെസ്പ പ്രൈമവേര 75 -ാം വാര്‍ഷിക പതിപ്പും 2021 വെസ്പ GTS 75 -ാം വാര്‍ഷിക പതിപ്പും വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു.
സ്കൂട്ടര്‍ നിര്‍മ്മാതാവിന്റെ 75 -ാമത് വാര്‍ഷികത്തിന്റെ ഭാഗമായി ബോഡി പാനലുകളില്‍ '75' എന്ന സംഖ്യ വെസ്പ 75 -ല്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. യഥാര്‍ത്ഥ മോഡലിന്റെ കളര്‍ തീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക 'ജിയാലോ 75-ാമത്' കളര്‍ സ്കീം സ്കൂട്ടറില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്. വെസ്പ GTS, പ്രൈമവേര എന്നിവയിലാണ് വാര്‍ഷിക പതിപ്പ് ഒരിങ്ങുന്നത്. ഇരുമോഡലും 125 സിസി, 300 സിസി വേരിയന്റുകളിലും വില്‍പ്പനയ്ക്ക് എത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ 19 ദശലക്ഷം സ്കൂട്ടറുകള് വെസ്പ നിർമ്മിച്ചതായി ആണ് റിപ്പോർട്ട്.






