
മഹീന്ദ്ര & മഹീന്ദ്ര പുതിയ എക്സ്യുവി700-നെ അവതരിപ്പിച്ചു. ഒക്ടോബറിലെ ലോഞ്ചിന് മുൻപേയുള്ള അവതരണമാണ് ഓഗസ്റ്റ് 14ന് നടന്നത്. എക്സ്യുവി500ന്റെ പിൻഗാമിയായ എക്സ്യുവി700-നുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ മഹീന്ദ്ര പുറത്ത് വിട്ടു. വില അടക്കമുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മഹീന്ദ്ര പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
200 എച്പി പവറും 380 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0-ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എൻജിന് മഹീന്ദ്ര എക്സ്യുവി700യ്ക്ക് ലഭിക്കുന്നു. അതുപോലെ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിൻ 155 എച്പി പവർ + 360 എൻഎം ടോർക്ക് ട്യൂണിലും (വിലക്കുറവുള്ള വേരിയന്റുകൾക്ക്), 185 എച്പി പവർ + 420 എൻഎം ടോർക്ക് ട്യൂണിലും (ഉയർന്ന വേരിയന്റുകൾക്ക്) ലഭ്യമാണ്. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. മഹീന്ദ്ര എക്സ്യുവി700യിൽ സിപ്പ്, സാപ്പ്, സൂം കൂടാതെ കസ്റ്റം ഡ്രൈവിംഗ് മോഡുകൾ ഉണ്ട്.
ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി 10.25-ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഡ്യുവൽ സ്ക്രീൻ ഡാഷ്ബോർഡ് ആണ് എക്സ്യുവി700യുടെ ഹൈലൈറ്റ്. അഡ്രെനോഎക്സ് എന്ന് മഹീന്ദ്ര പേരിട്ട് വിളിക്കുന്ന ഇന്റർഫേസ്, ആമസോൺ അലക്സാ വിർച്വൽ അസിസ്റ്റന്റ് എന്നിവയുള്ള ഇൻഫോടൈന്മെന്റ് സിസ്റ്റം നൽകി. പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റി, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് ഫീച്ചർ, വയർലെസ്സ് ചാർജർ, ഓട്ടോ ബൂസ്റ്റർ ഹെഡ്ലൈറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഇന്റീരിയറിൽ ലഭിക്കും.
ADAS, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് ആണ് എക്സ്യുവി700-യിലെ പ്രത്യേകത. ഫോർവേഡ് കൊളിഷൻ വാണിംഗ് ചേർന്നതാണ് ഈ സംവിധാനം. ഏഴ് എയർബാഗുകളാണ് മഹീന്ദ്ര എക്സ്യുവി700യിൽ. ലെയ്ൻ ഡിപ്പാർച്ചർ വാർണിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ എന്നീ സുരക്ഷ ഫീച്ചറുകളും എക്സ്യുവി700യിലുണ്ട്. എക്സ്റ്റീരിയറിലും ചില മാറ്റങ്ങൾ ഉണ്ട്. കുത്തന്നെയുള്ള ക്രോം ബാറുകൾ ചേർന്ന ഗ്രിൽ ലഭിക്കുന്നു. ഇരു വശത്തുമായി C ഷെയ്പ്പിൽ ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്ലൈറ്റ് ലഭിക്കുന്നു. 'ട്വിൻ പീക്സ്' എന്ന് മഹീന്ദ്ര പേരിട്ട് വിളിക്കുന്ന പുത്തൻ ലോഗോ മഹീന്ദ്രയുടെ പേരിലെ ആദ്യ ഇംഗ്ലീഷ് അക്ഷരമായ M ആണ് പ്രദർശിപ്പിക്കുന്നത്.






