
നാലാം തലമുറ സ്വിഫ്റ്റിന്റെ പണിപ്പുരയിലാണ് പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. നിലവില്‍ മൂന്നാം തലമുറ സ്വിഫ്റ്റാണ് വിപണിയില്‍ ഉള്ളത്. വാഹനം പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും നിർമിക്കുക. എന്നാൽ, പുതിയ പ്ലാറ്റ്ഫോം ഇന്ത്യയിലേയ്ക്ക് എത്തുമോ എന്ന് വ്യക്തമല്ല. നിലവിൽ, ഹാർടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മാരുതി സുസുക്കിയുടെ മിക്ക വാഹനങ്ങളും നിർമിച്ചിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം പുത്തന്‍ സ്വിഫ്റ്റിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, നാല് സിലിണ്ടർ പെട്രോൾ എഞ്ചിന്റെ കൂടുതൽ പരിഷ്കൃതവും പുനർനിർമിച്ചതുമായ പതിപ്പായിരിക്കും കരുത്ത്. 90 പിഎസ് പരമാവധി കരുത്തും 113 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ എഞ്ചിനില്നല്കിയേക്കും. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനും മാലിന്യം പുറന്തള്ളൽ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
വാഹനത്തിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സാണ് ലഭിക്കുക. മാനുവൽ ഗിയർബോക്സിന് 23.20 കിമീ/എഎംടി വേരിയൻറിന് 23.76 കിമീ/ലിറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2023 മേയിൽ സ്വിഫ്റ്റ് സ്പോർട്സ് അവതരിപ്പിക്കാനും സുസുക്കിക്ക് പദ്ധതിയിടുന്നുണ്ട്.






