
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. കൊച്ചുമകനോടൊപ്പം നൃത്തം ചെയ്യുന്ന ഒരു വയോധികയെ വീഡിയോയില്‍ കാണാം. കൊച്ചുമകനോടൊപ്പം നൃത്തം ചെയ്യുകയാണ് 89കാരിയായ ഈ മുത്തശ്ശി.
മുത്തശ്ശി പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് വളരെ രസകരമായാണ് ഓരോ ചുവടും വെയ്ക്കുന്നത്. മുത്തശ്ശിയോടൊപ്പമുള്ള വീഡിയോകള്‍ കൊച്ചുമകന് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്തായാലും വീഡിയോ ഹിറ്റായി. മുത്തശ്ശിക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരെ ആണെന്നാണ് റിപ്പോർട്ട്.
'എന്റെ ആത്മസുഹൃത്തിനെ ഞാൻ മുത്തശ്ശിയിൽ കണ്ടെത്തി' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ 18.9k ഫോളോവേഴ്സുള്ള കണ്ടന്റ് ക്രിയേറ്റർ ആയ അങ്കിത് ജംഗിദാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.






