ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്യുവിയുടെ സ്പെഷ്യല്‍ എഡിഷന് മോഡലുമായി എത്തുന്നു. ലാന്‍ഡ് ക്രൂയിസര്‍ വിപണിയിലെത്തിയിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായിയാണ് സ്പെഷ്യല്‍ എഡിഷന് പുറത്തിറക്കിറക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പതിപ്പിന് റെട്രോ- സ്റ്റൈല്‍ ലാന്‍ഡ് ക്രൂയിസര്‍ 70 സീരീസ് എന്നാണ് പേര്.
ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 70 ആനിവേഴ്സറി എഡിഷന് മുന്‍നിര ജിഎക്സ്എല് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്റ്റാന്‍ഡേര്‍ഡ് 70 സീരീസ് ലാന്‍ഡ് ക്രൂയിസറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആനിവേഴ്സറി എഡിഷന് പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍, മുന്‍ ബമ്പര്‍, വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലുള്ള ക്ലാഡിംഗ് എന്നിവ ലഭിക്കുന്നു. റിപ്പോർട്ട് പ്രകാരം പുതിയ ഡാര്‍ക്ക് 16 ഇഞ്ച് അലോയ് വീലുകള്‍, ഡിഎല്‍ആറുകളും ഫോഗ് ലൈറ്റുകളും എല്‍ഇഡി യൂണിറ്റുകളായി മാറ്റിയിട്ടുണ്ട്.
നാല് പവര്‍ വിന്‍ഡോകള്‍, സുരക്ഷയുടെ കാര്യത്തില്‍ അഞ്ച് എയര്‍ബാഗുകള്‍, ടൈപ്പ്-എ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, സെന്റര്‍ കണ്‍സോളില്‍ രണ്ട് കപ്പ് ഹോള്‍ഡറുകള്‍, 202 ബിഎച്ച്പി കരുത്തില്‍ 430 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് വി8 ഡീസല്‍ എഞ്ചിന്, അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്ക് ജോഡിയാക്കിയ എഞ്ചിനില്‍ ഫോര്‍വീല്‍ ഡ്രൈവ് സംവിധാനം എന്നിവ ആനിവേഴ്സറി എഡിഷനില്‍ ഒരുങ്ങുന്നു.






