
എവിടെ നോക്കിയാലും തലതിരിഞ്ഞ പണക്കാരനെന്നും വംശവെറിയനെന്നുമുള്ള ആക്ഷേപം. കൂട്ടത്തില്‍ പെണ്ണുപിടിയനെന്നും സ്ത്രീ വിദ്വേഷിയെന്ന വിളി വേറെയും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ട്രംപിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്ക് അമേരിക്കയില്‍ അറുതി വരുന്നില്ല. അനേകര്‍ പ്ളക്കാര്‍ഡും പിടിച്ച് തെരുവില്‍ ഇറങ്ങുമ്പോള്‍ തന്റേതായ രീതിയില്‍ ട്രംപിനെതിരേ പ്രതിഷേധിക്കുന്ന മോഡല്‍ എമിലി രതജ് ഹൗസ്ക്കിയുടെ ശ്രമം ഇന്‍സ്റ്റാഗ്രാമിന് വന്‍ ഹിറ്റാണ്.
വെളളിയാഴ്ച എമിലി ട്രംപിനെതിരേ പ്രതിഷേധിച്ചത് സ്വന്തം നഗ്നത ഇന്‍സ്റ്റാഗ്രാമില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു. ട്രംപിന്റെ സ്ത്രീ വിദ്വേഷത്തിനെതിരേയുള്ള പ്രതിഷേധം എന്ന നിലയില്‍ 'എന്റെ ശരീരം, എന്റെ ഇഷ്ടം' എന്ന തലക്കെട്ടിലാണ് അമേരിക്കന്‍ മോഡല്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ബലാത്സംഗത്തെ വ്യംഗ്യമായി ഉദ്ഘോഷിച്ച് ട്രംപ് നേരത്തേ നടത്തിയ ഓഡിയോയിലൂടെ പുറത്തു വന്ന പ്രസ്താവനയോടുള്ള അതൃപ്തിയാണ് ഈ 25 കാരി നടത്തിയത്.
പുഷ്പം പിടിച്ച മാറിടം കൈകൊണ്ട് മറച്ച നിലയിലുള്ള ടോപ്ലെസ് ഫോട്ടോയാണ് ഇവര്‍ പ്രദര്‍ശിപ്പിച്ചത്. ട്രംപ് ജയിച്ചതിലുള്ള തന്റെ പ്രതികരണം കറുത്ത നിറം ചെയ്ത് പ്രകടിപ്പിച്ച എമിലിയുടെ പോസ്റ്റിന് വലിയ പിന്തുണ കിട്ടുകയും ചെയ്തിരുന്നു. അതേ സമയം പ്രതികരണങ്ങളില്‍ കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നെന്ന് മാത്രം. എന്നിരുന്നാലും ട്രംപിനെ പിന്തുണയ്ക്കുന്നതിനെ അബദ്ധമായി കാണേണ്ട കാര്യം ഇല്ലെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി നഷ്ടത്തില്‍ നിന്നും പഠിച്ച് അടുത്ത റോളിനെ കുറിച്ച് ചിന്തിക്കണമെന്നും ഇവര്‍ പറയുന്നു.






