
ഈ വർഷം മെയിലാണ് റെഡ്മി നോട്ട് 10 ശ്രേണിയിലെ നാലാമനായി റെഡ്മി നോട്ട് 10Sനെ ഷഓമി വിപണിയിലെത്തിച്ചത്. ഡീപ് സീ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ആണ് ഫോൺ വിപണിയിലെത്തിയത്. ഇനി പുതിയ ഒരു നിറത്തിൽ കൂടി റെഡ്മി നോട്ട് 10S ലഭ്യമാണ്. കോസ്മിക് പർപ്പിൾ എന്നാണ് ഷഓമി പുത്തൻ നിറത്തിന് നൽകിയിരിക്കുന്ന പേര്. മറ്റു മൂന്ന് നിറങ്ങളേക്കാൾ വ്യത്യസ്തമായ വയലറ്റ് നിറത്തിന്റെ സ്പെഷ്യൽ ഡിസൈനിലാണ് കോസ്മിക് പർപ്പിൾ പതിപ്പ് എത്തുന്നതെന്നാണ് റിപ്പോർട്ട്.
എന്നാൽ, വില മാറ്റമില്ലാതെ തുടരും. റെഡ്മി നോട്ട് 10 എസ്സിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള പതിപ്പിന് 14,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള പതിപ്പിന് 15,999 രൂപ എന്നിങ്ങനെയാണ് വില. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10എസ്സിന്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവും ഫോണിനുണ്ട്. 6 ജിബി വരെ റാമുമായും മാലി-G76 MC4 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസ്സർ ആണ് കരുത്ത്. 33W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10S-ൽ.
എഫ് / 1.79 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ (118 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ), എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ കാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ക്വാഡ് ക്യാമെറായാണ് റെഡ്മി നോട്ട് 10എസ്സിന് നൽകിയിരിക്കുന്നത്. എഫ് / 2.45 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ സെൽഫി ക്യാമെറായാണ് മുൻ വശത്ത്. 4ജി , 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5 എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ.






