
കോട്ടയം: കോട്ടയത്ത് ഗര്‍ഭിണി മരിച്ച സംഭവത്തിന് പിന്നില്‍ കോവിഡ് വാക്സിന് സ്വീകരിച്ചതാകാമെന്ന് റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവാണ് ഗര്‍ഭിണിയായിരിക്കെ മരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ യുവതിയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. സംഭവത്തില്‍ യുവതിയെ ചികിത്സിച്ച ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. യുവതി മരിച്ചതോടെ ആശുപത്രിക്കെതിരെ രംഗത്തെത്തിയ ബന്ധുക്കള്‍ ആശുപത്രിയുടെ ചികിത്സയില്‍ തൃപ്തി ഉണ്ടായിരുന്നില്ലെന്ന് ആരോപിച്ചിട്ടുണ്ട്.
തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സംഭവംഅന്വേഷിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന് വ്യക്തമാക്കിയിട്ടുണ്ട്.
പാലാ രൂപതയുടെ കീഴിലുള്ള മാര്‍ സ്ലീവാ ആശുപത്രിയാണ് യുവതി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആഗസ്റ്റ് ആറിനാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് കൊവിഡ് വാക്സിന് സ്വീകരിക്കുന്നത്. ആഗസ്റ്റ് 11 മുതലുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് മരണം സംഭവിക്കുന്നത്. 15ന് തലവേദന രൂക്ഷമായതോടെ ആശുപത്രിയിലെത്തിക്കുകയും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു.
ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിന് ശേഷം ബോധം നഷ്ടപ്പെട്ടകോടെ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടയാണ് മരണം സംഭവിക്കുന്നത്. മഹിമയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ട് നടത്തുകയും ചെയ്തിട്ടുണ്ട് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.






