
ഈ വർഷം മാർച്ചിലാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷഓമി പുത്തൻ റെഡ്മി നോട്ട് 10 ശ്രേണിയിലുള്ള ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. അടിസ്ഥാന റെഡ്മി നോട്ട് 10ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയുമായിരുന്നു ലോഞ്ച് വില. ഈ മാസത്തിന്റെ തുടക്കത്തിലാണ് അവസാനമായി റെഡ്മി നോട്ട് 10ന്റെ വില കമ്പനി കൂട്ടിയത്. എന്നാൽ കഴിഞ്ഞ ദിവസം ഫോണിന്റെ വില ഷഓമി വീണ്ടും കൂട്ടി.
റിപ്പോർട്ട് പ്രകാരം 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 10ന്റെ അടിസ്ഥാന വേരിയന്റിന്റെ വില 500 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ വില 13,999 രൂപയാണ്. മാർച്ചിൽ ലോഞ്ച് ചെയ്തപ്പോൾ 11,999 രൂപയായിരുന്നു ഈ പതിപ്പിന്റെ വില. എന്നാൽ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില ഇപ്രാവശ്യം കൂട്ടിയിട്ടില്ല. അതേസമയം, ഈ മാസത്തിന്റെ തുടക്കത്തിൽ 15,499 രൂപയായി വർധിപ്പിച്ചിരുന്നു. 13,999 രൂപയായിരുന്നു ഈ പതിപ്പിന്റെ ലോഞ്ച് വില. മാർച്ചിലെ ലോഞ്ചിന് ശേഷം ഇത് അഞ്ചാം തവണയാണ് റെഡ്മി നോട്ട് 10ന്റെ വില വർദ്ധിപ്പിക്കുന്നത്.
അക്വാ ഗ്രീൻ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററി നൽകി. 20:9 ആസ്പെക്ട് റേഷ്യോ, 100 ശതമാനം ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ്, 1100 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10-ന്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12 ഓപ്പറെറ്റിംഗ് സിസ്റ്റത്തിൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്.






