
ആപ്പിള്‍ ഐഫോണിനെ വെല്ലാന്‍ ഗൂഗിള്‍ അവതരിപ്പിച്ച സ്മാര്‍ട്ട്ഫോണ്‍, 'പിക്സല്‍' 60 സെക്കന്‍ഡു കൊണ്ട് ഹാക്ക് ചെയ്തിരിക്കുകയാണ് ചൈനീസ് ഹാക്കര്‍മാര്‍. കൊറിയയിലെ സോളില്‍ നടന്ന ഒരു ഹാക്കിംഗ് ഫെസ്റ്റിവലിലാണ് ക്യുഐഹൂ 360 എന്ന പേരിലുള്ള ചൈനീസ് സംഘം ഗൂഗിള്‍ പിക്സല്‍ ഹാക്ക് ചെയ്ത് കാണിച്ചത്. പിക്സല്‍ ഹാക്ക് ചെയ്തതിന് 1,20,000 ഡോളര്‍ സമ്മാനത്തുകയും ഇവര്‍ സ്വന്തമാക്കി.
പിക്സലിന് പുറനെ അഡോബിയുടെ സോഫ്റ്റ്വെയറായ ഫ്ലാഷും ഇവര്‍ ഹാക്ക് ചെയ്ത് കാണിച്ചു. ഇവര്‍ കണ്ടെത്തിയ തെറ്റുകള്‍ ഇനി കമ്പനികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. സോഫ്റ്റ് വെയറില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്യും.






