
ഫ്ലോറിയാനോപൊളിസ്: മകളുടെ ജീവൻ രക്ഷിക്കാൻ പേരകുഞ്ഞിന് ജന്മം നൽകി 53കാരി. 53കാരിയായ അധ്യാപികയാണ് മകൾ ഇൻഗ്രിഡിന്റെ പെൺകുഞ്ഞിന് ജന്മം നൽകിയത്.
തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ സാന്ത കാറ്റാറിനയിലെ ഫ്ലോറിയാനോപൊളിസിലാണ് സംഭവം.
ഗർഭം ധരിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന് 29കാരിയോട് ഡോക്ടർമാർ നിർദേശിച്ചതോടെയാണ് മകളുടെ കുഞ്ഞിനെ ഗർഭം ധരിക്കാൻ മാതാവ് തയാറായത്.
2014ൽ ഇൻഗ്രിഡിന് ശ്വാസകോശ സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു. തുടർന്ന് രക്തം കട്ടപിടിക്കുന്നതിനാൽ ഗർഭം ധരിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
ഇതോടെ മകളുടെയും ഭർത്താവിന്റെയും കുഞ്ഞ് വേണമെന്ന ആഗ്രഹം പൂർത്തീകരിക്കാൻ റോസിക്ലിയ ഐ.വി.എഫിലൂടെ മകളുടെ കുഞ്ഞിനെ ഗർഭം ധരിക്കുകയായിരുന്നു. അവൾ (മകൾ) ജനിച്ച അതേ വയറ്റിൽ തന്നെ അവളുടെ മകളും ജനിച്ചതെന്ന വ്യത്യാസം മാത്രമേ ഇവിടെയുള്ളൂവെന്ന് റോസിക്ലിയ പറഞ്ഞു.






