ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച പെര്‍ഫോമെന്‍സ് വാഹനം ബി.എം.ഡബ്ല്യു എം8 സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. 8 സീരീസ് ഗ്രാന്‍ കൂപ്പെയുടെ പെര്‍ഫോമെന്‍സ് മോഡലാണ് എം8. 2.18 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.
10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്ങ്എം സോപര്ട്ട് സീറ്റുകള്‍, , ഹര്മന് സൗണ്ട് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, ബി.എം.ഡബ്ല്യു. ഡിസ്പ്ലേ കീ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി തുടങ്ങി നിരവധി ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ ഇന്റീരിയറിൽ ഉള്ളത്.
എം8 മോഡലിന്റെ ഹൃദയം 4.4 ലീറ്റർ ഇരട്ട ടർബോ ചാർജ്ഡ് വി8 എൻജിനാണ്. ഈ എൻജിൻ 600 പിഎസ് കരുത്തും 750 എൻഎം ടോർക്കുമേകും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം വെറും 3.3 സെക്കൻഡിൽ കൈവരിക്കും. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്സ്മിഷന്. എം സ്പെക്ക് ഓള് വീല്‍ ഡ്രൈവ് സംവിധാനം നല്‍കിയിട്ടുണ്ട് ഈ വാഹനത്തിന്. എം സ്പെക്ക് ഓള് വീല്‍ ഡ്രൈവ് സംവിധാനം ലഭിക്കുന്നു.






