
ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െ്റ മുഖ്യ പരിശീലകന് രവ ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പരിശീലക സംഘത്തിലെ മൂന്ന് പേര് ഐസോലേഷനിലായി.
പരമ്പരയിലെ നാലാം ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുന്നതിനിടെയാണ് രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നാലാം ദിനം മത്സരം പുനരാരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ബിസിസിഐ(ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്) പുറത്തുവിട്ടത്.
ശാസ്ത്രിക്ക് പുറമെ ബോളിങ് പരിശീലകന് ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന് ആര്.ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെ ഐസോലേഷനിലേക്ക് മാറ്റി. മെഡിക്കല്‍ ടീമില്‍ നിന്ന് ഫലം ലഭിക്കുന്നതു വരെ മറ്റുള്ളവര്‍ ടീം ഹോട്ടലില്‍ ഐസോലേഷനില്‍ തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
അതേസമയം ടീമിലെ മറ്റ് അംഗങ്ങളേയും ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായി രണ്ട് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ നാലാം ദിനം ഓവലില്‍ കളിക്കാനിറങ്ങുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.






