മലപ്പുറം: മുന്‍ വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയ്ക്കെതിരെ ഗുരുതര ആരോപണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ 1024 കോടിയുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയതായി കെ.ടി.ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ മുഖ്യസൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ ആരോപിച്ചു. ടൈറ്റാനിയം ഇടപാടിലെ അഴിമതി പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ഇക്കാര്യം ബാങ്കില്‍ ഇടപാടുകള്‍ നടന്ന തിയ്യതികള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും ജലീല്‍ പറഞ്ഞു.
ബാങ്കിലെ ഇടപാടുകളിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച ജലീല്‍, കുഞ്ഞാലിക്കുട്ടിക്ക് സഹായം നല്‍കിയത് അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്കിലെ സെക്രട്ടറിയുമായിരുന്ന ഹരികുമാറാണെന്നും ആരോപിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. അങ്ങനെയെങ്കില്‍ എആര്‍ ബാങ്കിലെ മുഴുവന്‍ അക്കൊണ്ടും പരിശോധിക്കപ്പെട്ടാല്‍ കള്ളപ്പണ ഇടപാടില്‍രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകല്‍കൊള്ളയുടെ ചുരുളഴിയും'.
'കുഞ്ഞാലിക്കുട്ടിയും സംഘവും ഈ ബാങ്കിനെ അവരുടെ സിസ് ബാങ്ക് ആയാണ് മാറ്റിയിരിക്കുന്നത്. ടൈറ്റാനിയം ഇടപാടിലെ അഴിമതി പണമാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നാണ് ബാങ്കിലെ ഇടപാട് നടന്ന തിയ്യതികള്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കുന്നത്'. ഇതോടൊപ്പം മലബാര്‍ സിമന്റ്സ് അഴിമതി പണവും ഇതേ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ജലീല്‍ ആരോപിച്ചു.
ബാങ്കിലെ ജീവനക്കാരുടെ പേരിലും കോടികളുടെ നിക്ഷേപമുണ്ട്. ബാങ്കിലെ കംപ്യൂട്ടര്‍ രേഖകള്‍ മായ്ച്ചും കൃത്രിമം കാണിച്ചു. ബാങ്കിന് വരുന്ന പിഴ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഈടാക്കണം. ഒരു കോടി പതിനാല് ലക്ഷം രൂപ കുഞ്ഞാലിക്കുട്ടിയുടെ മകന് അഷിഖ് പിഴയടക്കേണ്ടതുണ്ട്. എന്നാല്‍ ഇത് 35 ലക്ഷം രൂപയായി കുറക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചു.

Comments