
മുംബൈ: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ മഹാരാഷ്ട്ര ഗതാഗതമന്ത്രി അനില്‍ പരബിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. രണ്ടു ദിവസം മുന്‍പ് ഇ.ഡി നല്കിയ നോട്ടീസ് അനുസരിച്ചാണ് മന്ത്രി ഇന്ന് ഹാജരായത്. കേന്ദ്ര ഏജന്‍സി എന്തിനാണ് തന്നെ വിളിപ്പിച്ചതെന്ന് അറിയില്ലെന്നായിരുന്നു മാധ്യമങ്ങളോട് മന്ത്രിയുടെ പ്രതികരണം.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മന്ത്രി അനില്‍ പരബ് അറിയിച്ചു. അവര്‍ ചോദിക്കുന്നതിനെല്ലം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 31നും ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 14 ദിവസത്തെ സാവകാശം അദ്ദേഹം തേടുകയായിരുന്നു.
മന്ത്രിയുടെ വിശ്വസ്തന് കൂടിയായ ആര്.ടി.ഒ ഓഫീസര്‍ ബജ്രംഗ് ഖര്മേറ്റിനെയും കള്ളപ്പണ കേസില്‍ ഈ മാസം ചോദ്യം ചെയ്തിരുന്നു.
അതിനിടെ, ശിവസേന എം.പി ഭാവന ഗവാലിയുടെ അടുത്ത സുഹൃത്ത് സയീദ് ഖാനെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ഇ.ഡി അറസ്റ്റു ചെയ്തു. 'മഹളി ഉത്കൃഷ്ഠ ട്രസ്റ്റ്' ഡയറക്ടര്‍ ആയ സയിദ് ഖാന് ഈ ട്രസ്റ്റിനെ കമ്പനിയാക്കി മാറ്റിയിരുന്നു.






