
ഹീറോ എക്സ്പൾസ് 200 4 വി (Hero XPulse 200 4-Valve) ബൈക്ക് പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങൾ പുറത്ത്. നിര്‍മ്മാണം പൂര്‍ത്തിയായ പതിപ്പാണ് നിരത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ എക്സ്പൾസ് (Hero XPulse 200 4-Valve) ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വെള്ള, നീല ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലാണ് വാഹനം എത്തുന്നത്.
ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും പുതിയ സ്പൈ ഷോട്ടുകളിലെ ഹീറോ എക്സ്പൾസ് 200 4 വി അതിന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പാണ്. നിലവിലെ മോഡലിന് സമാനമായി ഇത് കാണപ്പെടുന്നു,
നീല, കറുപ്പ് ഡ്യുവൽ-ടോൺ പെയിന്റ് സ്കീം ഉണ്ടെന്ന് വരാനിരിക്കുന്ന എക്സ്പൾസ് 200 4 വിയിൽ നേരത്തെയുള്ള സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തിയിരുന്നു.
ഹീറോ എക്സ്പൾസ് 200 4 വിയിലെ എഞ്ചിനിലും മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് സൂചന. രണ്ടിന് പകരം നാല് വാൽവുകൾ ഈ എഞ്ചിന് ഉണ്ടാകും. അൽപ്പം കൂടുതൽ ഊർജ്ജം നൽകുകയും മികച്ച ഇന്ധനക്ഷമത നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബ്രേക്കുകൾക്കായി, സിംഗിൾ-ചാനൽ എബിഎസിനൊപ്പം 276 എംഎം ഫ്രണ്ടും 220 എംഎം റിയർ പെറ്റൽ ഡിസ്കും നൽകും. സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യാൻ 190 എംഎം ട്രാവൽ ഉള്ള 37 എംഎം ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും 10-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ മോണോഷോക്കും ഉണ്ട്.






