
കൊവിഡിനെ തുരത്താനുള്ള ശ്രമത്തിലാണ് രാജ്യം ഒന്നാകെ. വാക്സിന് രാജ്യമാകെ വ്യാപിച്ചിരിയ്ക്കുകയാണ് അധികൃതര്‍. ഭൂരിഭാഗം ആളുകളും വാക്സിന് എടുത്തെങ്കിലും വാക്സിന് എടുക്കാത്ത ഒരു വിഭാഗം ഇപ്പോഴും ഉണ്ട്. വാക്സിന് എടുത്താല്‍ എന്തെങ്കിലും സംഭവിയ്ക്കുമോ എന്നുള്ള ഭയം മൂലമാണ് പലരും വാക്സിന് എടുക്കാതെ മടിച്ചു നില്‍ക്കുന്നത്. ഇപ്പോള്‍ വാക്സിന് എടുക്കാത്ത ആളുകളെ പ്രോത്സാഹിപ്പിയ്ക്കാനായി തമിഴ്നാട് സര്‍ക്കാര്‍ എടുത്തിരിയ്ക്കുന്ന പുതിയ നടപടികളാണ് ശ്രദ്ധേയമാകുന്നത്.
വാക്സിന് എടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് സമ്മാനങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. ഞായറാഴ്ച നടത്തുന്ന മെഗാ വാക്സിന് ഡ്രൈവില്‍ വാക്സിനേഷന് എടുക്കുന്ന ആളുകളെ കാത്തിരിയ്ക്കുന്നത് വമ്പന്‍ സമ്മാനങ്ങളാണ്. വാഷിംഗ് മെഷീന്, വെറ്റ് ഗ്രൈന്‍ഡര്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, പ്രഷര്‍ കുക്കര്‍, പാത്രങ്ങള്‍ എന്നിവയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കരൂര്‍ ജില്ലാ കളക്ടര്‍ ടി.പ്രബു ശങ്കര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സമ്മാനങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിയ്ക്കുന്നത്. കുത്തിവയ്പ് നടത്തുന്ന എല്ലാവര്‍ക്കുമായി ജില്ലയിലെ വാക്സിന് കേന്ദ്രങ്ങളില്‍ അഡ്മിനിസ്ട്രേഷന് ഒരു നറുക്കെടുപ്പ് നടത്തും. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളായിരിക്കും വിജയികള്‍ക്ക് ലഭിക്കുന്നത്.
തമിഴ്നാട് സര്‍ക്കാരിന്റെ മെഗാ വാക്സിനേഷന് ഡ്രൈവിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഞായറാഴ്ച വാക്സിനേഷന് എടുക്കുന്ന എല്ലാവര്ക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. മാത്രമല്ല, ക്യാമ്പുകളിലേക്ക് വാക്സിനേഷനായി ആളുകളെ കൊണ്ടു വരുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അഞ്ച് രൂപ പ്രോത്സാഹനം നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 25 -ലധികം പേരെ ക്യാമ്പിലേക്ക് കൊണ്ടുവരുന്ന സന്നദ്ധപ്രവര്‍ത്തകരുടെ പേരുകളും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നറുക്കെടുപ്പില്‍ വാഷിംഗ് മെഷീനാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം വെറ്റ് ഗ്രൈന്‍ഡറും മൂന്നാം സമ്മാനം മിക്സര്‍ ഗ്രൈന്‍ഡറുമായിരിക്കും. പ്രഷര്‍ കുക്കറുകള്‍ ഉള്‍പ്പെടെ 24 സമ്മാനങ്ങള്‍ വേറെയും ഉണ്ടായിരിക്കും. കൂടാതെ, 100 പ്രോത്സാഹന സമ്മാനങ്ങള്‍ ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.






