
കൊങ്കണ് പാതയിലൂടെയുള്ള ട്രെയിന് യാത്രയില് പോയവർക്ക് ദൂത്സാഗര് വെള്ളച്ചാട്ടം ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരിക്കും. ഗോവയിലെ പ്രസിദ്ധമായ ഭഗവാന് മഹാവീര് വന്യജീവി സങ്കേത്തിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1017 അടി ഉയരത്തില് നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നു കൂടിയാണ്. ഇപ്പോള് റെയില്വേ മന്ത്രാലയം പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
മഴക്കാലത്ത് ദൂത്സാഗര് വെള്ളച്ചാട്ടം കാണാന് സഞ്ചാരികളുടെ ഒഴുക്കാണ്. ഇരുവശങ്ങളിലുള്ള കാടുകള്ക്കു നടുവിലൂടെ പാറക്കെട്ടുകളില് തട്ടി ഒലിച്ചിറങ്ങി വരുന്ന ദൂത്സാഗര് വെള്ളച്ചാട്ടത്തിന്റെ ദൃശ്യം എല്ലാവരുടെയും മനംകവരുന്നതാണ്. പനാജിയില് നിന്നും 60 കിലോ മീറ്റര് അകലെയും മഡ്ഗോവയില് നിന്നും 45 കിലോമീറ്റര് അകലെയുമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.







Comments