തിരുവനന്തപുരം: വര്‍ഗീയതയുടെ അതിതീവ്ര പാഠങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി ചേര്‍ത്തു. ഭണഘടനാപരമായ കാര്യങ്ങളില്‍ മൗനം പാലിച്ചു. ഇത് കലാലയങ്ങളുടെ അസ്ഥിത്വത്തെ തന്നെ ബാധിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര് ബിന്ദു പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ നയത്തെ സങ്കുചിതമായ നിലയില്‍ വര്‍ഗീയവത്കരവുമായി ചേര്‍ത്ത് പിടിക്കുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എ.കെ.പി.ടി.സി.എയുടെ സംസ്ഥാന വേദിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ അനിശ്ചിതത്വത്തിന് ഇത് കാരണമാകാം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഒക്ടോബര്‍ 18 മുതല്‍ കോളജുകള്‍ പൂര്‍ണമായും തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര് ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമം കോളജുകള്‍ക്ക് തീരുമാനിക്കാമെന്നും ലാബ്,ലൈബ്രറി സൗകര്യങ്ങള്‍ കോളജുകള്‍ ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കൂടാതെ വിനോദ യാത്രകള്‍ പാടില്ല. അവധി ദിവസങ്ങളില്‍ വാക്സിനേഷന് കാര്യക്ഷമമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.






