ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസ് വീണ്ടും വിവാദത്തില്‍. എം.എല്‍.എ എന്തു ചെയ്തുവെന്ന ചോദ്യത്തിന് മര്‍ദ്ദനത്തിലൂടെ മറുപടി നല്കിയ കോണ്‍ഗ്രസ് എം.എല്‍.എ ജോഗിന്ദര്‍ പാല് ആണ് പുതുതായി വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പത്താന്‍കോട്ടിലെ ഭോവയില്‍ ഒരു ടെന്റിനുള്ളിലാണ് സംഭവം നടന്നത്. ജനങ്ങളുമായി മണ്ഡലത്തിലെ വികസനത്തെ കുറിച്ച് സംസാരിക്കാനെത്തിയ എം.എല്‍.എയോടാണ് ഞങ്ങള്‍ക്ക് താങ്കള്‍ എന്താണ് ചെയ്തതെന്ന ചോദ്യം ഒരു വോട്ടര്‍ ഉന്നയിച്ചത്.
ടെന്റില്‍ ജോഗിന്ദര്‍ പാല് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്ന് യുവാവ് അദ്ദേഹത്തോട് സംസാരിക്കാന്‍ എഴുന്നേറ്റു വന്നു. പോലീസുകാര്‍ ആദ്യം അദ്ദേഹത്തെ തടഞ്ഞു. യുവാവിനെ അവഗണിച്ച് ജോഗിന്ദര്‍ പാല് പ്രസംഗം തുടര്‍ന്നു. ഇതിനിടെ പോലീസിനെ വെട്ടിച്ച് യുവാവ് ജോഗിന്ദര്‍ പാലിന്റെ അടുത്തെത്തി. യുവാവിന് ജോഗിന്ദര്‍ പാല് കൈകൊടുത്തയുടന് അയാള്‍ മൈക്കിലൂടെ തന്റെ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു.
കൈക്കു പിടിച്ച ജോഗിന്ദര്‍ പാല് അയാളെ ആഞ്ഞടിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും പോലീസുകാരുമെല്ലാം യുവാവിന്റെ മേല്‍ കൈവച്ചു. പോലീസ് ഇടപെട്ട് അയാളെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
The young man was repeatedly asking the question, when the MLA was addressing the gathering and was pushed away from the spot..MLA then called the young man and he started off with "tu kee kitta (wat have u done)" inviting this response from MLA. https://t.co/4tX0TqiXyi
— Mohammad Ghazali (@ghazalimohammad) October 20, 2021






