
ന്യുഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്.ബി.ഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി മൂന്നു വര്‍ഷം കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്കി. 2024 ഡിസംബര്‍ വരെയാണ് പുതിയ കാലാവധി. പുനര്‍നിയമനം ഡിസംബര്‍ 10 മുതലോ മറ്റൊരു ഉത്തരവുണ്ടാകുന്നത് മുതലോ നിലവില്‍ വരും.
ശക്തികാന്തിന്റെ പുനര്‍നിയമനത്തിന് കേന്ദ്രമന്ത്രിസഭ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി അംഗീകാരം നല്കി. ആര്.ബി.ഐയുടെ 25ാമത് ഗവര്‍ണറാണ് ശക്തികാന്ത ദാസ്.
2015 മുതല്‍ 2017 വരെ ധനകാര്യ മ്രന്താലയത്തില് സെക്രട്ടറിയായിരുന്നു. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് ശക്തികാന്ത ദാസ് സുപ്രധാന പദവികളില്‍ എത്തിയത്.
ഡല്‍ഹി സെന്റ് സ്റ്റഫീന്സ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശക്തികാന്ത ദാസ് 1980 ബാച്ച് തമിഴ്നാട് കേഡറില്‍ പെട്ട ഐ.എ.എസ് ഓഫീസറാണ്.






