
ഇത്തവണ ഗോരെഹബ്ബ ഉത്സവം,സ്പെയിനിലെ തക്കാളി ആഘോഷത്തിന് സമാനമായിരുന്നു. ചാണകം പരസ്പരം വാരിയെറിഞ്ഞാണ് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ ആളുകള്‍ ഇത്തവണ ഇത് ആഘോഷിച്ചത്. വര്‍ഷങ്ങളായി നടക്കുന്ന ഉത്സവമാണിത്. സാധാരണയായി ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഉത്സവം നടത്തി വരുന്നത്.
പശുക്കളുളള വീടുകളില്‍ നിന്ന് ചാണകം ശേഖരിച്ച് ട്രക്കുകളില്‍ കയറ്റി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ കൊണ്ടു വന്ന് പീന്നിട്,പുരോഹതനെത്തി പൂജയ്ക്ക് ശേഷമാണ് ചാണകം വാരിയെറിയുന്ന ഈ ഉത്സവം നടത്തുന്നത്. ചാണകം തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടും. പിന്നിട്, പരസ്പരം ചാണകം വാരിയെറിയും. ഇങ്ങനെയുളള ആഘോഷങ്ങളില്‍ പുരുഷന്മാരാണ് കൂടുതലായും പങ്കെടുക്കുന്നത്. കൂടാതെ ചാണകം ചില രോഗങ്ങള്‍ മാറാന്‍ നല്ലതാണെന്നും ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നുമാണ് ഇവിടുത്തെയാളുകള്‍ പൊതുവെ വിശ്വസിക്കുന്നത്.






