
പ്രീവെഡ്ഡിങ് ഷൂട്ടിങ്ങിനിടെ ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് പാറക്കെട്ടില്‍ കുടുങ്ങി വധുവരന്മാര്. നവംബര്‍ 9 നു രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ വെച്ചായിരുന്നു സംഭവം. അടുത്തുളള ഡാമിന്റെ ഷര്‍ട്ടറുകള്‍ തുറന്നതോടെ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് ഈ സംഘം ഇവിടെ കുടുങ്ങിപ്പോയത്.
വധൂവരന്മാരായ ആശിഷ് ഗുപ്തയും ശിഖയും ഇവരുടെ സുഹൃത്തുക്കളായ ഹിമാന്‍ഷു ,മിലാന്, ഫോട്ടോഗ്രാഫര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു.
ചുലിയ വെളളച്ചാട്ടത്തിനു സമീപമായിരുന്നു ഇവര്‍ ഫോട്ടോഷൂട്ടിനായി എത്തിയത്. എന്നാല്‍ റാണ പ്രതാപ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ വെളളത്തിന്റെ ശക്തി വര്‍ദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. അതിനാല്‍ ഫോട്ടോഗ്രാഫര്‍ ഒഴികെ മറ്റാര്‍ക്കും സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ കഴിഞ്ഞില്ല.
ഫോട്ടോഗ്രാഫര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്ത്തനത്തിനത്തിനൊടുവിലാണ് സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.






