
മൃഗങ്ങളുടെ വീഡിയോകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. അവരുടെ കുസൃതികളും കുറുമ്പുകളും ഇരയെ പിടിക്കുന്നതും മനുഷ്യരുമായി സംവദിക്കുന്നതുമടക്കം എല്ലാം കാഴ്ച്ചക്കാര്‍ വളരെ നല്ല രീതിയില്‍ ആസ്വദിക്കാറുണ്ട്. മനുഷ്യരെപ്പോലെ സ്നേഹവും വിവേകവും പ്രകടിപ്പിക്കുന്ന മൃഗങ്ങളുടെ വീഡിയോകളും ഇക്കൂട്ടത്തില്‍ പെടാറുണ്ട്. ലൈക്കും റീച്ചുമൊന്നും അറിയാത്തതിനാല്‍ വളരെ നിഷ്കളങ്കമായി ഇവര്‍ ചെയ്യുന്ന പെരുമാറ്റങ്ങള്‍ കാഴ്ച്ചക്കാര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ വിനോദസഞ്ചാരിയുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് കൊണ്ടോടുന്ന കുഞ്ഞിക്കുരങ്ങന്റെയും അത് തിരികെ കൊടുക്കുന്ന അമ്മക്കുരങ്ങന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കുഞ്ഞൻ കുരങ്ങൻ ഒരു വിനോദസഞ്ചാരിയുടെ ഫോൺ പിടിച്ചുവാങ്ങി ഓടിപ്പോകുന്നത് വീഡിയോയില്‍ കാണാം. തുടർന്ന് വിനോദസഞ്ചാരി കുരങ്ങിന്റെ അമ്മയോട് സഹായത്തിനായി ആംഗ്യം കാണിച്ചു. എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് അമ്മ കുരങ്ങൻ ഇടപെട്ട് തന്റെ കുഞ്ഞിന്റെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി അതിന്റെ ഉടമയ്ക്ക് തിരികെ നൽകി. കുരങ്ങിന്റെയും അമ്മയുടെയും ഈ പെരുമാറ്റം അവിടെ കൂടിനിന്ന ആളുകൾ അത്ഭുതപ്പെടുത്തുന്നുണ്ട്.
ഹൃദയസ്പര്‍ശിയായ ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി. മനുഷ്യതുല്യമായ ബുദ്ധിശക്തി പ്രകടിപ്പിച്ച അമ്മക്കുരങ്ങനെപ്പറ്റിയാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്. രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. മൃഗങ്ങളായാലെന്താ മക്കളെ ഇങ്ങനെ വേണം വളര്‍ത്താനെന്നാണ് പലരും കുറിക്കുന്നത്.






