
ന്യൂഡല്ഹി: രാജ്യത്ത് ചെറിയതോതിലുളള മയക്കുമരുന്ന് അടക്കമുളള ലഹരി പദാര്ത്ഥങ്ങള് ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിയമം പരിഷ്കരിക്കാന് തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്ക്കാര്. ഇതിനു വേണ്ടി നാര്ക്കോട്ടിക് ഡ്രഗ്സ് ആന്ഡ് സൈക്കോട്രോപിക് സബ്സറ്റന്സസ് ആക്ട്(എന്ഡിപിഎസ്എ)കേന്ദ്രം ഭേദഗതി ചെയ്യും. ലഹരിയുടെ പേരില് ഇരകളാക്കുന്നവരെ പരിഗണിക്കാനും പിഴയും ശിക്ഷ ഒഴിവാകുന്നതിനുമാണ് ഇങ്ങനെയൊരും നിലപാട് സ്വീകരിച്ചത്.
എന്ഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പിലാണ് ഭേദഗതി കൊണ്ടു വരാന് കേന്ദ്രം ആലോച്ചിക്കുന്നത്. ഈ വകുപ്പ് പ്രകാരം ലഹരി പദാര്ത്ഥങ്ങളുപയോഗിക്കുന്നത് കുറ്റകരമാണ്. കൂടാതെ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്.
പുതിയ ഭേദഗതി വരുന്നതിലൂടെ ഇവയില് എല്ലാം മാറ്റം സംഭവികും. ഇത്തരക്കാര്ക്ക് 30 ദിവസമുളള കൗണ്സിലിങ് നല്കാനാണ് കേന്ദ്രം തീരുമാനിക്കുന്നത്.എത്ര അളവു വരെ ലഹരി ഉപയോഗിക്കാം എന്ന കാര്യങ്ങളില് തീരുമാനമായില്ല. വരും ദിവസങ്ങളില് ഈ കാര്യങ്ങളില് കൂടുതല് വ്യക്ത്ത വരും. അടുത്ത പാര്ലമെന്റ് സമ്മേളനത്തില് ഇതുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടു വരുമെന്നാണ് കേന്ദ്രം വ്യക്തമാകുന്നത്.







Comments