ബോളിവുഡ് ബോക്സോഫിസിലെ സൂപ്പര്‍ഹിറ്റ് ക്ലാസിക് സിനിമ രാജാഹിന്ദുസ്ഥാനിക്ക് 25 വയസ്സ്. ഒരു ചെറുപട്ടണത്തിലെ ടാക്സി ഡ്രൈവറുടെയും ഒരു ധനികയായ പെൺകുട്ടിയുടെയും പ്രണയകഥ പറഞ്ഞ ധർമ്മേഷ് ദർശന് സംവിധാനം ചെയ്ത രാജാ ഹിന്ദുസ്ഥാനി, എല്ലാവരുടെയും ഹൃദയങ്ങളിൽ ഒരു പ്രത്യേക ഇടം നേടിയിരുന്നു. അതിലെ പാട്ടുകളും, സംഭാഷണങ്ങൾ, മനോഹരമായ പ്രദേശങ്ങൾ മുതൽ ചുംബന രംഗം വരെ, ആമിർ ഖാനും കരിഷ്മ കപൂറും അഭിനയിച്ച ഈ ചിത്രം സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.
രാജാഹിന്ദുസ്ഥാനിയുടെ സില്‍വര്‍ ജൂബിലി സന്തോഷങ്ങള്‍ കരിഷ്മ കപൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു രഹസ്യം തുറന്നു പറഞ്ഞാണ് കരിഷ്മയുടെ പോസ്റ്റ്.‘‘നിങ്ങളെ രഹസ്യമായി ഒരു കാര്യം അറിയിക്കുന്നു, 'ആയേ ഹോ മേരി സിന്ദഗി മേ' എന്നത് എന്റെ കരിയറിലെ എന്റെ വ്യക്തിപരമായ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. ഒരു പെൺകുട്ടി ഈ ഗാനം അവതരിപ്പിക്കുന്നത് എന്നെ വികാരങ്ങളുടെ ഒരു റോളർകോസ്റ്റർ അനുഭവിപ്പിച്ചു. സ്നേഹത്തെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും സംസാരിക്കുമ്പോൾ, വരികൾ വളരെ മനോഹരമാണ്, വളരെ ഹൃദ്യമാണ്. അത് എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നിരിക്കും. രാജാ ഹിന്ദുസ്ഥാനിയുടെ 25 വർഷം ആഘോഷിക്കുന്നു." കരിഷ്മയുടെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമയുടെ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്ര ആ സിനിമയുടെ ഫാഷന്‍ പ്രത്യേകതകള്‍ പറഞ്ഞാണ് ഓര്‍മ്മക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ‘‘പ്രത്യേക സിനിമ, പ്രത്യേക ഓർമ്മകൾ. കരിഷ്മകപൂറിന് നല്കിയ 60-കളിലെ വളരെ പ്രശസ്തമായ ഫിറ്റ്ഡ് കുര്‍ത്തകളുടെ പുനർനിർമ്മിച്ച ചുരിദാര്‍ രൂപം ,സ്ട്രെയ്റ്റ് ഹെയർ, കണ്ണിന് നല്കിയ ബ്രൗൺ ലെൻസുകൾ, ഈ സൂപ്പർ ഹിറ്റ് പ്രണയ ചിത്രത്തിലെ പ്രശസ്തമായ മേക്ക് ഓവറും... ഒക്കെ ജീവിതത്തിലെ മധുരമായ ഓര്‍മ്മകള്‍....’’ ആ സിനിമയിലെ ഹിറ്റ് പാട്ടായ ‘ആയേ ഹോ മേരി സിന്തഗി മേ’ എന്ന പാട്ടും മനീഷ് ഷെയര്‍ ചെയ്തിട്ടുണ്ട്.

Comments