
തിരുവനന്തപുരം: ദൂല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' റിലീസായതോടെ കേരളം ഏറെ തിരയുന്ന സുകുമാരക്കുറുപ്പിനായുളള തിരച്ചില്‍ ഊര്‍ജിതമായി. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കും സുകുമാരക്കുറുപ്പിനും മുഖസാദൃശ്യമില്ലേയെന്ന രീതിയില്‍ പ്രചരിക്കുന്ന ട്രോളിന് മന്ത്രി മറുപടിയായി എത്തിയിരിക്കുന്നത്.
'എവിടെയോ എന്തോ തകരാറുപോലെ' എന്ന ട്രോള്‍ ഷെയര്‍ ചെയ്തായിരുന്നു മന്ത്രിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വൈറലായിരുന്നു. തുടര്‍ന്നാണ് മന്ത്രി ഫേസ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്.
'ഞാനല്ല സുകുമാരക്കുറുപ്പ് കേട്ടോ, കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടത്' എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.






