
ചെങ്ങന്നൂര്‍: ഭര്‍ത്താവു മരിച്ചു രണ്ടു മാസത്തിനു ശേഷം അഞ്ചു മാസം പ്രായമുളള കുഞ്ഞിനു വിഷം നല്കി അമ്മ ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ആലായിലെ വീട്ടില്‍ അദിതി (24) യും മകന് കല്ക്കിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അദിതി തന്റെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍തൃ പിതാവിന്റെ മാനസീകപീഡനത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. അദിതിയുടെ ബന്ധുക്കളാണ് ആത്മഹത്യാക്കുറിപ്പു പുറത്തു വിട്ടത്. 'ഞാന്‍ പോവാ, കുഞ്ഞിനെയും കൊണ്ടു പോവാ. ഇല്ലെങ്കില്‍ ഹരിപ്പാട്ടെ അച്ഛന് ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും. എന്റെ വീട്ടുകാരെയും ദ്രോഹിക്കും' എന്ന് അദിതി മരിക്കും മുമ്പ് കുറിച്ചിട്ടു.
ഭര്‍ത്താവ് സൂര്യന് ഡി. നമ്പൂതിരിയും അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. അദിതിയുടെയും കുഞ്ഞിന്റെയും അസ്വാഭാവിക മരണത്തിനു പോലീസ് കേസ്സെടുത്തു. അദിതിയുടെ മാതാപിതാക്കളുടെ മൊഴിയില്‍ പറയുന്നത് ഭര്‍തൃപിതാവിന്റെ മാനസീക പീഡനം മൂലമാണെന്നാണ്. ഭര്‍തൃവീട്ടിലെ ദുരിതങ്ങളെക്കുറിച്ചു അദിതി തുറന്നു പറയുന്ന വീഡിയോയും ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തു വിട്ടു. ഭര്‍ത്താവും അമ്മയും മരിച്ചത കോവിഡ് ചികിത്സ ശരിയായി ലഭിക്കാഞ്ഞിട്ടാണെന്നു ളള ആരോപണം ഉയരുന്നുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം തനിക്കു ജോലി കിട്ടാന്‍ സാധ്യത ഭര്‍തൃപിതാവ് തകര്‍ത്തുവെന്നു ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്.
അദിതിയുടെ ഫോണ്‍, ഡയറി പോലീസിനു നല്‍കിയിരുന്നു. ഡയറി മാത്രമാണ് തിരികെ കിട്ടിയത്. ഫോണ്‍ പരിശോധിച്ചപ്പോഴാണ് വീഡിയോ പോലീസിനു ലഭിച്ചത്.






