
കൊച്ചി: നെടുമ്പാശ്ശേരിയില്‍ നൂറ് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. പെരുമ്പാവൂര്‍ വേലംകുടി വീട്ടില്‍ സഫീര്‍ മൊയ്തീന് (24) ആലുവ തോട്ടുമുഖം മുണ്ടക്കല്‍ വീട്ടില്‍ ഷാഹിം (23) വെങ്ങോല പെയ്നാടി വീട്ടില്‍ ജസീല്‍ പി ജലീല്‍ (24) ഉളിയന്നൂര്‍ കാടുകണ്ടത്തില്‍ വീട്ടില്‍ ആസിഫ് (22) എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വോഷണ സംഘ പിടികൂടിയത്.
ബെംഗളൂരുവില്‍നിന്ന് കാര്‍ മാര്‍ഗം മയക്കുമരുന്ന് കടത്തിയ സംഘത്തെ ദേശീയപാതയില്‍ കരിയാട് ജങ്ഷനില്‍വെച്ചാണ് പോലീസ് സംഘം പിന്തുടര്ന്ന് പിടികൂടിയത്. കാറിന്റെ സ്റ്റിയറിങ്ങിനിടയിലെ രഹസ്യ അറയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സക്കറിയ മാത്യു, ആലുവാ ഡിവൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, നെടുമ്പാശ്ശേരി എസ്.എച്ച്.ഒ.പി.എം.ബൈജു തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ അന്വോഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ ആര്‍ക്കുവേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും എസ്.പി.കെ കാര്‍ത്തിക് പറഞ്ഞു.






