കടപ്പ: ചില്ലറക്ഷാമം മൂലം വീണ്ടുമൊരു മരണം. മരുന്ന വാങ്ങാന്‍ ചില്ലറയിതെ 55കാരിയായ വീട്ടമ്മ മരിച്ചു. വെള്ളിയാഴ്ച തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി. രമണമ്മയാണ് മരിച്ചത്.
അസാധുവായ തുകയുടെ 4000 രൂപയാണ് മകന്‍ പ്രസാദിന്റെ കൈയ്യിലുള്ളത്. ഡോക്ടര്‍ കുറിച്ച് നല്‍കിയിരിക്കുന്ന മരുന്ന വാങ്ങുന്നതിന് പ്രദേശത്തെ എല്ലാ മരുന്നുകടകളിലും ചെന്നെങ്കിലും ചില്ലറക്ഷാമം കാരണം മരുന്ന് നല്‍കിയില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രമണമ്മ മരിക്കുകയായിരുന്നു.
ആശുപത്രികളിലും അവശ്യ സ്ഥലങ്ങളിലും ഈ തുക സ്വീകരിക്കുമെന്ന പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. മുന്‍പ് മുംബൈയിലും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചിരുന്നു.






