
പുനെ: ഇതരമതക്കാരിയെ വിവാഹം കഴിച്ചതിന് ഗവാലി സമുദായത്തിൽപ്പെട്ട കുടുംബത്തിനെ ഊരുവിലക്കിയതിന് മൂന്നുപേർക്കെതിരെ കേസ്. മഹാരാഷ്ട്രയിലാണ് സംഭവം.
കുടുംബത്തിലെ ഒരാൾ ഇതര മതത്തിൽപ്പെട്ട ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞമാസം യുവാവും കുടുംബവും ഗ്രാമത്തിലെ ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. എന്നാൽ, ഇതരമതക്കാരിയെ വിവാഹം കഴിച്ച യുവാവിനോട് ചടങ്ങിൽ പങ്കെടുക്കരുതെന്നും വേദിവിട്ട് പോകണമെന്നും ആജ്ഞാപിക്കുകയായിരുന്നു.
ഇതോടെ യുവാവ് അന്ധശ്രദ്ധ നിർമൂലൻ സമിതിയെ സമീപിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. തിങ്കളാഴ്ച ഊരുവിലക്കിനെതിരെ ദത്തവാദി പോലീസ് മൂന്നുപേർക്കെതിരെ കേസെടുക്കുകയായിരുന്നു.






