ആ അനശ്വര നടി ജീവിച്ചിരുന്നെങ്കില്‍ വിദ്യ ബാലന് 'ആമി' ആകില്ലായിരുന്നു: കമല്‍
ആ അനശ്വര നടി ജീവിച്ചിരുന്നെങ്കില്‍ വിദ്യ ബാലന് 'ആമി' ആകില്ലായിരുന്നു: കമല്‍
Authored by Web Desk | Last updated: 20 Nov 2016, 11:39 AM | 1 min read
മലയാളത്തിന്റെ പ്രീയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നതിനുള്ള തിരക്കുകളിലാണ് സംവിധായകന് കമല്‍. ജീവിത കഥകള്‍ പലതും സിനിമയായിട്ടുണ്ടെങ്കിലും ഒരു എഴുത്തുകാരിയുടെ ജീവിതം പറയുന്ന ആദ്യ സിനിമയാണ് ആമി. വിദ്യാ ബാലന് ആണ് ചിത്രത്തില്‍ കമല സുരയ്യ ആകുന്നത്. എന്നാല്‍ ആദ്യം ആമി മനസ്സിലേയ്ക്കെത്തിയപ്പോള് കമലിന്റെ മനസ്സിലേയ്ക്കെത്തിയ മുഖം വിദ്യയുടേതല്ലായിരുന്നു.
ആമിയാകാന്‍ കമലിന്റെ മനസ്സില്‍ എത്തുന്ന മുഖം ശ്രീവിദ്യയുടേതാണ്. ശ്രീദിവ്യ ജീവിച്ചിരുന്നെങ്കില്‍ പരിഗണന അവര്‍ക്ക് മാത്രമാകുമായിരുന്നു. ശ്രീവിദ്യ കഴിഞ്ഞാല്‍ മാത്രമേ എന്റെ മനസ്സില്‍ മാധവിക്കുട്ടിയായി വിദ്യ ഉണ്ടാകുമായിരുന്നുള്ളെന്ന് കമല്‍ പറയുന്നു. മലയാളത്തിന്റെ അനശ്വര നടി ശ്രീവിദ്യ സൗന്ദര്യം കൊണ്ടും ഭാവന കൊണ്ടും കമലയോട് ഏറെ ചേര്‍ന്ന് നില്ക്കുന്നു.
ആദ്യം ആമിയാകാന്‍ വിദ്യാ ബാലന് മടി പറഞ്ഞെങ്കിലും പിന്നീട് കമലയെ കൂടുതല്‍ അറിഞ്ഞ ശേഷം ആമിയാകാനുള്ള പൂര്‍ണ്ണ സമ്മതം വിദ്യ അറിയിക്കുകയായിരുന്നു. ഡിസംബര്‍ 18ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, അനൂപ് മേനോന്, മുരളി ഗോപി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.