
ലഹരിക്കേസില്‍ അറസ്റ്റിലായത് മുതല്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് വാര്‍ത്തകളിലുണ്ട്. എന്നാല്‍ ആര്യന്റെ കഷ്ടകാലം ഇനിയും തീര്‍ന്നിട്ടില്ല എന്ന തരത്തിലാണ് ചില വാര്‍ത്തകള്‍ പുറത്തു വരുന്നത്. യുഎസില്‍ മദ്യപിച്ച് ലക്കുകെട്ട ഒരാള്‍ പൊതു ഇടത്ത് മൂത്രമൊഴിക്കുന്നതിനെ പൊലീസ് ചോദ്യം ചെയ്യുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അത് ആര്യന് ഖാന് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആര്യന്റെ വിഡിയോ എന്ന തരത്തിലാണ് പലയിടത്തും പങ്കുവച്ചത്. എന്നാല്‍ വിഡിയോയിലുളളത് ആര്യന് ഖാന് അല്ല എന്നതാണ് സത്യം.
പ്രചരിച്ച വാര്‍ത്തകളെല്ലാം തെറ്റും അടിസ്ഥാനമില്ലാത്തതുമായിരുന്നു. ഇന്ത്യ ടുഡേ ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് പ്രകാരം വൈറല്‍ വിഡിയോയിലുളളത് കനേഡിയന്‍ നടനായ ബ്രോണ്സണ് പെലറ്റിയര്. ടൈ്വലൈറ്റ് സാഗാ സീരിസില്‍ ജറെദ് കാമറൂണായി വേഷമിട്ട നടനാണ് പെലറ്റിയര്.






