കൊച്ചി കൊച്ചിയില്‍ വാഹനമോഷ്ടാവിനെ പിടികൂടുന്നതിനിടെ എ.എസ്.ഐയ്ക്കു കുത്തേറ്റു. പ്രതിയെ പോലീസ് പിടികൂടി. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ്കുമാറിനാണ് കുത്തേറ്റത്. പ്രതികളില്‍ ഒരാളായ ബിച്ചുവിനെ അറസ്റ്റു ചെയ്തു. എച്ച്.എം.ടി കോളനി സ്വദേശിയാണ് ബിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍.
പുലര്‍ച്ചെ ഒന്നര മണിയോടെ ഇടപ്പള്ളിയിലാണ് ആക്രമണം. ലുലുമാളില്‍ സിനിമ കണ്ട് ഇറങ്ങിയ യുവാക്കളുടെ ബൈക്ക് മോഷണം പോയതായി പരാതി വന്നിരുന്നു. ഇത് അന്വേഷിച്ചുപോയ പോലീസ് സംഘം രണ്ട് പേര് ഇടപ്പള്ളി ജംഗഷ്നില്‍ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നത് കണ്ട് അവിടേക്ക് ചെന്നതോടെ അവരിലൊരാള്‍ ബിച്ചുവാണെന്ന് വ്യക്തമായി. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയ ബിച്ചു
പിന്നീട് തിരിച്ചുവന്നു പോലീസുകാര്‍ക്ക് നേരെ കത്തി വീശി. ബിച്ചുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എ.എസ്.ഐയുടെ കയ്യില്‍ കുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എ.എസ്.ഐയുടെ ആരോഗ്യനില തൃപ്തികരമാണ്.
മോഷണക്കേസ് അടക്കം ബിച്ചുവിന്റെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ബിച്ചുവിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ പിടികൂടാന്‍ ശ്രമം തുടരുകയാണ്.

Comments