
ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ 64-ാമത് ഗ്രാമി പുരസ്കാര ദാന ചടങ്ങ് നീട്ടി വച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 31 ന് ഗ്രാമി പ്രഖ്യാപനം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം തീവ്രമായതോടെ ചടങ്ങ് നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയാണെന്ന് പുരസ്കാര സമിതി അറിയിച്ചു.
ചടങ്ങുകളേക്കാളുപരിയായി എല്ലാവരുടെയും ആരോഗ്യ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഗ്രാമിയില്‍ പങ്കെടുക്കേണ്ട ഓരോരുത്തരും സുരക്ഷിതരായിരിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും റെക്കോര്‍ഡിങ് അക്കാദമി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് ഇത്തരത്തില്‍ അന്തിമ തശരുമാനമെടുത്തതെന്നും പുരസ്കാര സമിതി അറിയിച്ചു.






