കാണ്‍പൂര്‍: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിന്റെ കാരണം പാളത്തിലെ വിള്ളലെന്ന് റെയില്‍വെയുടെ പ്രാഥമിക നിഗമനം. പാളത്തിലെ വിള്ളലാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റ് കാരണങ്ങള്‍ എന്തെിങ്കിലുമുണ്ടോയെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
ഇന്‍ഡോര്‍-പാട്ന എക്സ്പ്രസിന്റെ പതിനാല് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 150നോട് അടുത്തിരിക്കുകയാണ്. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് കാണ്‍പൂരില്‍ ഉണ്ടായത്.






