.jpeg&w=1920&q=75)
ന്യൂഡൽഹി : ‘വാക്സിനേഷൻ പ്രക്രിയയിൽ ശ്രദ്ധേയമായ ഒരു ദിവസം. 150 കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിൽ അഭിനന്ദനങ്ങൾ. നമ്മുടെ വാക്സിനേഷൻ ഡ്രൈവ് അനേകം ജീവനുകൾ രക്ഷിച്ചു. എങ്കിലും എല്ലാ കോവിഡ് അനുബന്ധ പ്രോട്ടോക്കോളുകളും പിന്തുടരുന്നത് തുടരണം.’ കോവിഡ് വാക്സീൻ വിതരണം 150 കോടി ഡോസ് കടന്നതിനു പിന്നാലെ പ്രധാനമന്ത്രി വെള്ളിയാഴ്ച രാത്രി ട്വീറ്റ് ചെയ്തു.
വാക്സിനേഷൻ ഡ്രൈവ് വിജയിപ്പിച്ചതിന് ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, ഡോക്ടർമാർ തുടങ്ങിയവർക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു.
കഴിഞ്ഞ വർഷം ജനുവരി 16നാണ് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചത്. ഒക്ടോബർ 21നാണ് വാക്സീൻ വിതരണം 100 കോടി കടന്നത്.







Comments